പറപ്പൂക്കര ഗ്രാമപഞ്ചായത്തിന് പുരസ്ക്കാരം

പറപ്പൂക്കര : ബ്ലോക്ക് പഞ്ചായത്ത് 2021-22 സാമ്പത്തിക വര്‍ഷത്തില്‍ 4 ഗ്രാമപഞ്ചായത്തുകള്‍ ചേര്‍ന്ന് ജില്ലയില്‍ ഒന്നാം സ്ഥാനം നേടിയതിനും 2020-21 സാമ്പത്തിക വര്‍ഷത്തില്‍ തൊഴില്‍ ദിനത്തില്‍ ബ്ലോക്ക് അടിസ്ഥാനത്തില്‍ പറപ്പൂക്കര ഗ്രാമപഞ്ചായത്ത് ഒന്നാം സ്ഥാനം നേടിയതിനും ബ്ലോക്ക് പഞ്ചായത്ത് ഹാളില്‍ ചേര്‍ന്ന യോഗത്തില്‍ ഇരിങ്ങാലക്കുട ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് ലളിത ബാലന്‍ ഗ്രാമപഞ്ചായത്തിനേയും അവിടത്തെ സ്റ്റാഫിനേയും അഭിനന്ദിച്ചു. ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറി അജയ് എ.ജെ. അദ്ധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് സ്റ്റാന്‍റിങ്ങ് കമ്മിറ്റി ചെയർപേഴ്സൺ കാര്‍ത്തിക ജയന്‍, ജോയിന്‍റ് ബ്ലോക്ക് ഡവലപ്പ്മെന്‍റ് ഓഫീസര്‍ റോബിന്‍ സി.എ., എന്നിവര്‍ ആശംസകള്‍ അറിയിച്ചു. പറപ്പൂക്കര ഗ്രാമപഞ്ചായത്തിനു വേണ്ടി അക്രഡിറ്റഡ് എന്‍ജിനീയര്‍ അശ്വതി കെ.ഡി. പുരസ്ക്കാരം ഏറ്റു വാങ്ങി. ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറി ശ്രീ. അജയ് എ.ജെ. നന്ദിയും പറഞ്ഞു.

Leave a comment

  •  
  •  
  •  
  •  
  •  
  •  
  •  
Top