എൺപതിന്‍റെ ചെറുപ്പത്തിൽ കെ.വി ചന്ദ്രൻ

ഇരിങ്ങാലക്കുട : ഇരിങ്ങാലക്കുടയുടെ കെ.വി ചന്ദ്രൻ എന്ന ചന്ദ്രേട്ടന് ഇന്ന് എൺപതാം പിറന്നാൾ. കലാസാംസ്കാരിക പ്രവർത്തനങ്ങൾക്ക് നിഷ്കാമ നേതൃത്വം നൽകുന്ന, യാത്രകളിൽ വഴികാട്ടിയായി മുന്നിൽ നടക്കുന്ന, വിവാഹങ്ങൾക്ക് കാർമികത്വം വഹിക്കുന്ന ചന്ദ്രൻ പബ്ലിക്റിലേഷൻസിനു(പൊതുജനസമ്പർക്കം) ഒരു ഉത്തമ ഉദാഹരണം കൂടിയാണ്. ഓരോ തരത്തിനനുസരിച്ചു ആളുകളോട് ഇടപഴകാൻ കഴിവുള്ള അദ്ദേഹം നാട്ടുകാർക്ക് പ്രിയങ്കരനും കൂടിയാണ്. കഥകളി ക്ലബ്, ഉത്സവ ആഘോഷ കമ്മിറ്റി തുടങ്ങിയ പലവേദികളിലും പ്രവർത്തിച്ചിട്ടുള്ള അദ്ദേഹം കഥകളിക്ലബിന്റെ സെക്രട്ടറി സ്ഥാനം ഒഴികെ മറ്റൊരു ഭാരവാഹിത്വവും സ്വീകരിച്ചിട്ടില്ല. കഴിവിനനുസരിച്ചു മറ്റുള്ളവരെ നേതൃസ്ഥാനത്തേക്ക് പ്രോത്സാഹിപ്പിക്കുന്ന ഒരാൾ കൂടിയായിരുന്നു കെ. വി ചന്ദ്രൻ. കൂടൽമാണിക്യം ക്ഷേത്രത്തിലെ കഴകക്കാരായ അദ്ദേഹത്തിന് മടക്കിക്കുത്തിയ മുണ്ടും, രണ്ടാമുണ്ടുമാണ് ഇഷ്ടവേഷം. ഔപചാരിക സന്ദർഭങ്ങളിൽ ഷർട്ടുണ്ടാകും. വാരിയർ സമാജം സംസ്ഥാന വൈസ് പ്രസിഡന്റും ഇരിങ്ങാലക്കുട യുണിറ്റ് രക്ഷാധികാരിയും കൂടിയാണ് കെ.വി ചന്ദ്രൻ. അച്ഛൻ ഇട്ടൂത്രവാരിയർ അദ്ധ്യാപകൻ ‘അമ്മ ലീല വാരസ്യാർ സാഹിത്യകാരി. തയ്യാറാക്കിയത് കെ.വി മുരളി മോഹൻ

Leave a comment

  •  
  •  
  •  
  •  
  •  
  •  
  •  
Top