കോവിഡിന് പ്രതിരോധം തീർത്ത് പടിയൂരിലെ യുവത

പടിയൂർ : കോവിഡ് വ്യാപനം അതിരൂക്ഷമായ സാഹചര്യത്തിലും, കഴിഞ്ഞ ഒരു വർഷത്തിലധികമായി നടത്തുന്ന കോവിഡിനെതിരായ പോരാട്ടം ശക്തിപ്പെടുത്തി എ.ഐ.വൈ.എഫ് പടിയൂർ മേഖല കമ്മിറ്റി. എ.ഐ.വൈ.എഫ് പടിയൂർ മേഖലാ കമ്മിറ്റിയുടെ പരിധിയിൽ, 45 വയസ്സിന് മുകളിലുള്ള മുഴുവൻ ആളുകൾക്കും കോവിഡ് വാക്സിൻ ലഭ്യമാക്കുക എന്ന ലക്ഷ്യവുമായി നടത്തുന്ന രജിസ്‌ട്രേഷൻ ക്യാമ്പയിന് തുടക്കം കുറിച്ചു. കോവിഡ് സുരക്ഷാ മാനദണ്ഡങ്ങൾ പാലിച്ചായിരുന്നു ക്യാമ്പയിൻ നടന്നത്..

Leave a comment

Top