ആശങ്കയുണർത്തി ഇരിങ്ങാലക്കുട നിയോജക മണ്ഡലത്തിൽ ഞായറാഴ്ച 150 കോവിഡ് പോസിറ്റീവ് കേസുകൾ

ആശങ്കയുണർത്തി ഇരിങ്ങാലക്കുട നിയോജക മണ്ഡലത്തിൽ ഞായറാഴ്ച 150 കോവിഡ് പോസിറ്റീവ് കേസുകൾ

ഇരിങ്ങാലക്കുട : ഇരിങ്ങാലക്കുട നിയോജക മണ്ഡലത്തിൽ ഞായറാഴ്ച 150 കോവിഡ് പോസിറ്റീവ് കേസുകൾ റിപ്പോർട്ട് ചെയ്തു. ഇരിങ്ങാലക്കുട നഗരസഭ പരിധിയിലെ 253 പേരെ പരിശോധിച്ചതിൽ 42 പേർക്ക് കൊവിഡ് പോസിറ്റീവ് സ്ഥിരീകരിച്ചു. ഇതിൽ 8 പേർ മുതിർന്ന പൗരന്മാരാണ്. ടെസ്റ്റ് പോസിറ്റീവ് നിരക്ക് 16.60.

ആളൂർ പഞ്ചായത്തിലെ 200 പേരെ പരിശോധിച്ചതിൽ 57 പേർ കോവിഡ് പോസിറ്റീവായി. ടെസ്റ്റ് പോസിറ്റീവ് നിരക്ക് 28.50. മുരിയാട് പഞ്ചായത്തിലെ 59 പേരെ പരിശോധിച്ചതിൽ 18 പേർ കോവിഡ പോസിറ്റീവായി. ടെസ്റ്റ് പോസിറ്റീവ് നിരക്ക് 30.51. വേളൂക്കര പഞ്ചായത്തിലെ 126 പേരെ പരിശോധിച്ചതിൽ 16 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. ടെസ്റ്റ് പോസിറ്റീവ് നിരക്ക് 12.70. കാറളം പഞ്ചായത്തിലെ 35 പേരെ പരിശോധിച്ചതിൽ 6 പേർക്ക് കോവിഡ് പോസിറ്റീവ്. ടെസ്റ്റ് പോസിറ്റീവ് നിരക്ക് 17.14.

പടിയൂർ പഞ്ചായത്തിലെ 31 പേരെ പരിശോധിച്ചതിൽ 5 പേർക്ക് കൊവിഡ് പോസിറ്റീവ്. ടെസ്റ്റ് പോസിറ്റീവ് നിരക്ക് 16.13. കാട്ടൂർ പഞ്ചായത്തിലെ 23 പേരെ പരിശോധിച്ചതിൽ 4 പേർക്ക് കോവിഡ് പോസിറ്റീവ്. ടെസ്റ്റ് പോസിറ്റീവ് നിരക്ക് 17.39. പൂമംഗലം പഞ്ചായത്തിലെ 29 പേരെ പരിശോധിച്ചതിൽ 2 പേർക്ക് കോവിഡ് പോസിറ്റീവ്. ടെസ്റ്റ് പോസിറ്റീവ് നിരക്ക് 6.90.

Leave a comment

  •  
  •  
  •  
  •  
  •  
  •  
  •  
Top