ഓൾ ഇന്ത്യ ഫുട്ബോൾ ഫെഡറേഷൻ്റെ അംഗികാരമുള്ള അക്കാദമി ഡോൺ ബോസ്‌ക്കോയിൽ

ഇരിങ്ങാലക്കുട : ഓൾ ഇന്ത്യ ഫുട്ബോൾ ഫെഡറേഷൻ്റെ അംഗികാരമുള്ള അക്കാദമി ഇരിങ്ങാലക്കുട ഡോൺ ബോസ്കോ സ്കൂളിൽ മെയ് മാസത്തിൽ ആരംഭിക്കുന്നു. 8 മുതൽ 18 വയസ് വരെയുള്ള കുട്ടികൾക്ക് ക്യാമ്പിൽ പങ്കെടുക്കാം. രാവിലെ 7.30 നും വൈകീട്ട് 4.30 നും ആയി രണ്ടു ബാച്ചുകളിലാണ് ക്യാമ്പ് ക്രമീകരിച്ചിട്ടുള്ളത്. പ്രഗൽഭരും പരിചയ സമ്പന്നരും അക്കാദമിക തലങ്ങളിൽ ഉയർന്ന യോഗ്യതയുള്ളവരുമാണ് ക്യാമ്പിൽ പരിശീലനം നൽകുന്നത്. പത്രസമ്മേളനത്തിൽ മാനേജർ ഫാ.മാനുവേൽ മേവ് ഡി , പ്രിൻസിപ്പൽ കുര്യാക്കോസ് ശാസ്താംകാല, പി.ടി.എ.പ്രസിഡൻ്റ് ടെൽസൺ കോട്ടോളി എന്നിവർ പങ്കെടുത്തു

Leave a comment

  •  
  •  
  •  
  •  
  •  
  •  
  •  
Top