വള്ളിവട്ടം യൂണിവേഴ്സൽ എൻജിനിയറിങ് കോളേജിൽ സിവിൽ എഞ്ചിനീയറിംഗ് കൺസൾട്ടൻസി സെന്റർ ആരംഭിച്ചു

വള്ളിവട്ടം : വള്ളിവട്ടം യൂണിവേഴ്സൽ എൻജിനിയറിങ് കോളേജിൽ സിവിൽ എൻജിനീയറിംഗ് വിദ്യാർഥികൾക്ക് പഠനത്തോടൊപ്പം തൊഴിൽ പരിശീലനവും തൊഴിലും നൽകുന്നതിനായി സിവിൽ എഞ്ചിനീയറിംഗ് കൺസൾട്ടൻസി സെന്റർ ആരംഭിച്ചു. ചടങ്ങിൽ യൂണിവേഴ്സൽ എഡ്യൂക്കേഷണൽ ട്രസ്റ്റ് ചെയർമാൻ വി.കെ ഷംസുദ്ദീൻ ഉദ്ഘാടനം നിർവഹിച്ചു. സിവിൽ എൻജിനീയറിങ് ഡിപ്പാർട്ട്മെന്റ് കീഴിൽ പ്രവർത്തിക്കുന്ന സെന്ററിൽ നിന്ന് പ്രിപ്പറേഷൻ ഓഫ് പെർമിഷൻ ഡ്രോയിങ്, പ്ലോട്ട് സർവേയിങ്, സോയിൽ ടെസ്റ്റിംഗ്, നോൺ ഡിസ്ട്രക്റ്റിവ് ടെസ്റ്റിംഗ്,എസ്റ്റിമേഷൻ ആൻഡ് വാലുവേഷൻ, സ്ട്രക്ച്ചറൽ കൺസൾട്ടൻസി, വാസ്തു ഡ്രോയിങ്, പ്രിപ്പറേഷൻ ഓഫ് ത്രീഡി എലിവേഷൻ, കോൺക്രീറ്റ്, സ്റ്റീൽ,മരം, ഇഷ്ടിക, ടൈൽ എന്നിവയുടെ കംപ്രഷൻ ആൻഡ് ടെൻഷൻ ടെസ്റ്റിംഗ് തുടങ്ങിയ സേവനങ്ങൾ പൊതുജനങ്ങൾക്കും സ്ഥാപനങ്ങൾക്കും ലഭ്യമാണ് .

പ്രിൻസിപ്പൽ ജോസ് കെ ജേക്കബ് അധ്യക്ഷത വഹിച്ചു. സിവിൽ വകുപ്പ് മേധാവി ബിന്ദു മോൾ വി. ജി, വെള്ളല്ലൂർ ഗ്രാമപഞ്ചായത്ത് അസിസ്റ്റന്റ് എൻജിനീയർ സിമി സെബാസ്റ്റ്യൻ, പടിയൂർ ഗ്രാമപഞ്ചായത്ത് അസിസ്റ്റന്റ് എൻജിനീയർ രുക് മിണി ടി. എൻ, വർക്ക്ഷോപ്പ് സൂപ്രണ്ട് കെ. കെ അബ്‌ദുൾ റസാഖ്, കൺസൾട്ടൻസി സെന്റർ കോ-ഓർഡിനേറ്റർ സാജൻ ജോസ്, വിദ്യാർത്ഥി പ്രതിനിധി നി സിയ കെ. എസ് എന്നിവർ സംസാരിച്ചു. കൊടുങ്ങല്ലൂർ മേഖല ലെൻഡ് ഫെഡ് വൈസ് പ്രസിഡന്റ് ഷമീർ ബാവ ക്ലബ്ബിന്റെ ലോഗോ പ്രകാശനം ചെയ്തു.

Leave a comment

  •  
  •  
  •  
  •  
  •  
  •  
  •  
Top