ഗസ്റ്റ് ലക്ചറർ ഒഴിവ്

ഇരിങ്ങാലക്കുട : ഇരിങ്ങാലക്കുട സെന്‍റ് . ജോസഫ്സ് കോളേജിൽ ഫോറൻസിക് സയൻസ്, ബയോ ടെക്‌നോളജി എന്നീ സെൽഫ് ഫിനാൻസ് വിഷയങ്ങളിൽ ഗസ്റ്റ് ലക്ചറർമാരുടെ ഒഴിവുണ്ട് . ഫോറൻസിക് സയൻസ് വിഭാഗത്തിലേക്ക് അപേക്ഷിക്കുന്നവർ ഏപ്രിൽ 19 തിങ്കളാഴ്ചയും, ബയോ ടെക്‌നോളജിയിലേക്ക് അപേക്ഷിക്കുന്നവർ ഏപ്രിൽ 20 ചൊവ്വാഴ്ചയും കൂടി കാഴ്ച്ചയ്ക്കായി എത്തേണ്ടതാണ്. യോഗ്യത 55 ശതമാനം മാർക്കോടെ ബിരുദാനന്തര ബിരുദം ഉള്ളവർക്ക് അപേക്ഷിക്കാം. പി .എച്ച് .ഡി ഉള്ളവർക്ക് മുൻഗണന.

Leave a comment

Top