കൂടൽമാണിക്യം തിരുവുത്സവത്തിനോടനുബന്ധിച്ച് ഐ.സി.എൽ ഫിൻകോർപ്പ് സ്പോൺസർ ചെയ്ത ബഹുനില ദീപാലങ്കാര പന്തലിന്‍റെ കാൽനാട്ട് കർമം നിർവ്വഹിച്ചു

ഇരിങ്ങാലക്കുട : ഏപ്രിൽ 24ന് കൊടിയേറുന്ന കൂടൽമാണിക്യം തിരുവുത്സവത്തിനോടനുബന്ധിച്ച് ഐ.സി.എൽ ഫിൻകോർപ്പ് സ്പോൺസർ ചെയ്ത് നിർമ്മിക്കുന്ന ബഹുനില ദീപാലങ്കാര പന്തലിന്‍റെ കാൽനാട്ട് കർമം എം. എൽ.എ കെ.യു അരുണൻ മാസ്റ്റർ നിർവ്വഹിച്ചു. ഇരിങ്ങാലക്കുട മുൻസിപ്പൽ ചെയർ പേഴ്സൺ സോണിയ ഗിരി, കൂടൽമാണിക്യം ചെയർമാൻ പ്രദീപ് മേനോൻ, ദേവസ്വം ഭരണസമിതി അംഗങ്ങൾ, നഗരസഭ കൗൺസിലർമാർ, ഐ.സി.എൽ ഫിൻകോർപ്പ് ഡയറക്ടർ ശശീന്ദ്രൻ വെളിയത്ത്, എ.ജി.എം ടി.ജി ബാബു, ഭക്തജനങ്ങൾ എന്നിവർ ചടങ്ങിൽ സന്നിഹിതരായിരുന്നു.

Leave a comment

  •  
  •  
  •  
  •  
  •  
  •  
  •  
Top