കൂടൽമാണിക്യം ഇല്ലം നിറയ്ക്കുള്ള നെൽക്കതിരുകൾക്കായി കൊട്ടിലായ്ക്കൽ പറമ്പിൽ വിത്ത് വിതറി

ഇരിങ്ങാലക്കുട : കൂടൽമാണിക്യ ക്ഷേത്രത്തിലെ ഓഗസ്റ്റ് മാസം നടക്കുന്ന ഇല്ലം നിറയ്ക്കുള്ള നെൽക്കതിരുകൾ ഈ വർഷവും കൊട്ടിലായ്ക്കൽ പറമ്പിൽ തന്നെ വിളയിക്കാൻ ഒരുക്കിയ കൃഷിസ്ഥലത്ത് ഭക്തജനങ്ങളുടെ സാന്നിധ്യത്തിൽ എച്ച് ഡി പി സമാജം സ്കൂളിലെ വിദ്യാർത്ഥികൾ വിത്ത് വിതറി. ക്ഷേത്രംതന്ത്രി പ്രതിനിധി ബ്രഹ്മശ്രീ നെടുമ്പിള്ളി തരണനെല്ലുർ പരമേശ്വരൻ നമ്പൂതിരിപ്പാട് ചടങ്ങ് ഉദ്ഘാടനം ചെയ്തു. കൂടൽമാണിക്യം ദേവസ്വം ചെയർമാൻ യു പ്രദീപ് മേനോൻ, ഭരണസമിതി അംഗങ്ങളായ ഭരതൻ കണ്ടേങ്കാട്ടിൽ, കെ.ജി സുരേഷ്, എ.വി ഷൈൻ, ദേവസ്വം ജീവനക്കാർ, ഭക്തജനങ്ങൾ എന്നിവർ പങ്കെടുത്തു. എടതിരിഞ്ഞി എച്ച്.ഡി.പി സമാജം സ്കൂളിലെ വിദ്യാർത്ഥികൾ നാടൻപാട്ടുകൾ പാടിയാണ് ജ്യോതി ഇനത്തിൽപെട്ട വിത്ത് കൊട്ടിലായ്ക്കൽ പറമ്പിൽ വിതച്ചത്.

Leave a comment

  •  
  •  
  •  
  •  
  •  
  •  
  •  
Top