ഫോട്ടോ എടുക്കുക്കാൻ തല ഉയർത്തുന്നതിനായി ആനയെ ഉപദ്രവിച്ച സംഭവം – പാമ്പാടി സുന്ദരന്‍റെ ഒന്നാം പാപ്പാൻ കണ്ണനെ അറസ്റ്റ് ചെയ്തു

ഇരിങ്ങാലക്കുട : തൊട്ടിപ്പാൾ മഹാവിഷ്ണു ക്ഷേത്രത്തിൽ വച്ച് പാമ്പാടി സുന്ദരൻ എന്ന നാട്ടാനയുടെ ഫോട്ടോ എടുക്കുന്നതിനായി തല ഉയർത്തുന്നതിനായി ആനയുടെ ഒന്നാം പാപ്പാൻ ആനയെ ഉപദ്രവിച്ചതുമായി ബന്ധപ്പെട്ട് 1972 ലെ വന്യ ജീവി സംരക്ഷണ നിയമ പ്രകാരം ചാലക്കുടി സോഷ്യൽ ഫോറസ്ട്രി റേഞ്ചിൽ കേസ്സ് എടുത്തു. ഒന്നാം പാപ്പാനായ കുമ്പളങ്ങി സ്വദേശി കണ്ണനെ (25) അറസ്റ്റ് ചെയ്ത് ഇരിങ്ങാലക്കുട കോടതി മുമ്പാകെ ഹാജരാക്കി. ആറാട്ടുപുഴ ഉൽസവത്തിനു മുമ്പാണ് കേസിനാസ്പദമായ സംഭവം നടക്കുന്നത്. ചാലക്കുടി സോഷ്യൽ ഫോറസ്‌ട്രി റേഞ്ച് ഓഫീസർ സുമുസ്‌കരിയയുടെ നേതൃത്വത്തിലാണ് കേസന്വേഷണം നടത്തിയത്. രണ്ടാഴ്ച കൾക്ക് മുൻപ് പാമ്പാടി രാജൻ, നന്ദിലത്ത് ഗോപാലകൃഷ്ണൻ, എന്നീ ആനയെ മർദ്ദിച്ചു തലപൊക്കിപ്പിടിപ്പിച്ചതിന് പാപ്പാന്മാർക്ക് എതിരെ വനം വകുപ്പ് കേസ് റെജിസ്റ്റർ ചെയ്തിരുന്നു.

ആനകളെ ഉൽസവങ്ങളിലോ അല്ലാതെയോ, തലപൊക്കത്തിന് വേണ്ടി (നിലവിൽ നിർത്തുന്നതിന്) പരിശീലിപ്പിക്കുകയോ, തല പൊക്കിക്കുകയോ ചെയ്താൽ കർശന നിയമ നടപടികൾ ഉണ്ടാകുമെന്ന് തൃശൂർ സോഷ്യൽ ഫോറസ്ട്രി അസി.ഫോറസ്റ്റ് കൺസവേറ്റർ പി. എം പ്രഭു. അറിയിച്ചു. ആനകൾ ഇടയുന്ന സംഭവങ്ങൾ ചൂണ്ടിക്കാട്ടി മദപ്പാട് ലക്ഷണങ്ങൾ കണ്ടു തുടങ്ങുന്നതിനു മുൻപ് തന്നെ പരിപാടികളിൽ നിന്നും മാറ്റി നിർത്തി ആനകൾക്ക് മതിയായ വിശ്രമവും, പരിചരണവും നൽകുവാൻ ഉടമകൾ ശ്രദ്ധിക്കണമെന്ന് കൂടി അസി. കൺസർവേറ്റർ കൂട്ടിച്ചേർത്തു.

Leave a comment

  •  
  •  
  •  
  •  
  •  
  •  
  •  
Top