സ്പെഷ്യൽ സബ്ബ് ജയിലിൽ വിഷുദിനാഘോഷങ്ങളുടെ ഭാഗമായി കലാവിരുന്ന് സംഘടിപ്പിച്ചു

ഇരിങ്ങാലക്കുട : ഇരിങ്ങാലക്കുട സ്പെഷ്യൽ സബ്ബ് ജയിലിൽ വിഷുദിനാഘോഷങ്ങളുടെ ഭാഗമായി കലാവിരുന്ന് സംഘടിപ്പിച്ചു. പ്രശസ്ത പിന്നണി ഗായിക ഹരീതാ ഹാരിഷ് ഗാനം ആലപിച്ചു കൊണ്ട് കലാവിരുന്ന് ഉദ്ഘാടനം ചെയ്തു. യോഗ പരിശീലക ഡിജു, ഡെപ്യൂട്ടി പ്രിസൺ ഓഫീസർ കെ.ആർ.ആൽബി, അസീസ്റ്റൻറ് പ്രിസൺ ഓഫീസർമാരായ കെ.എസ്. സൂരജ്, ഒ.എൻ.തസ്നിർ, എ.ആർ.രമേഷ് എന്നിവർ സന്നിഹിതരായിരുന്നു. സ്പെഷ്യൽ സബ് ജയിൽ സൂപ്രണ്ട് ബി.എം.അൻവർ സ്വാഗതവും ഡെപ്യൂട്ടി പ്രിസൺ ഓഫീസർ കെ ‘ജെ.ജോൺസൻ നന്ദിയും രേഖപ്പെടുത്തി.

Leave a comment

Top