കളഞ്ഞു കിട്ടിയ സ്വർണം ഉടമസ്ഥനെ കണ്ടെത്തി തിരിച്ചേല്‍പ്പിച്ച് മാതൃകയായ പ്ലസ്‌ ടു വിദ്യാർത്ഥിക്ക് വിഷു കൈനീട്ടവുമായി ബ്ലോക്ക് പഞ്ചായത്ത് മെമ്പർ

വേളൂക്കര : കളഞ്ഞു കിട്ടിയ സ്വർണം ഉടമസ്ഥനെ കണ്ടെത്തി തിരിച്ചേല്‍പ്പിച്ച് മാതൃകയായ പ്ലസ്‌ടു വിദ്യാർത്ഥി വേളൂക്കര പൂന്തോപ്പ് മേക്കാട്ടുകാട്ടിൽ സുജിത്ത് മകൻ എം.എസ് ആകാശിനെ അഭിനന്ദിക്കാനായി ബ്ലോക്ക് പഞ്ചായത്ത് മെമ്പർ അഡ്വ. ശശികുമാർ ഇടപ്പുഴ വിഷു കൈനീട്ടവുമായി വിദ്യാർത്ഥിയുടെ വീട്ടിലെത്തി. പ്രദേശത്തെ നേതാക്കളായ ജോണി കാച്ചപ്പിള്ളി, അശോകൻ തൈപറമ്പിലിൽ എന്നിവരും സന്നിഹിതരായിരുന്നു. കളഞ്ഞു കിട്ടിയ പട്ടേപ്പാടം പൈനാട്ട്പടി ഷഹ്‌ന അബ്‌ദുവിന്റ ഒരു പവൻ 800 മില്ലി സ്വർണമാണ് ആകാശ് തിരിച്ചേല്‍പ്പിച്ച്. സത്യസന്ധത കാണിച്ചു മാതൃകയായ ആകാശിനെ വേളൂക്കര ഗ്രാമപഞ്ചായത്തു പ്രസിഡന്റ്‌ കെ. എസ്‌. ധനീഷ് അഭിനന്ദിച്ചു.

Leave a comment

Top