ഡോക്ടർ അംബേദ്കർ ദിനം ആചരിച്ചു

വെള്ളാങ്കല്ലൂർ : കേരള പുലയർ മഹാസഭ വെള്ളാങ്കല്ലൂർ യൂണിയന്റെ നേതൃത്വത്തിൽ ഭരണഘടന ശിൽപ്പി ഡോക്ടർ അംബേദ്കർ ദിനം സമുചിതമായി ആചരിച്ചു. വെള്ളാങ്കല്ലൂർ സെന്ററിൽ നടന്ന അനുസ്മരണ സമ്മേളനം സംസ്ഥാന കമ്മിറ്റി അംഗം പി.എൻ . സുരൻ ഉദ്ഘാടനം ചെയ്തു.

യൂണിയൻ പ്രസിഡണ്ട് ശശി കോട്ടോളി അദ്ധ്യക്ഷത വഹിച്ച അനുസ്മരണ സമ്മേളനത്തിൽ പഞ്ചമി കോഡിനേറ്റർ ബാബു തൈവളപ്പിൽ, മീഡിയ കോഡിനേറ്റർ സുവിൽകുമാർ പടിയൂർ, പി വി. അയ്യപ്പൻ, എം സി ശിവദാസൻ എന്നിവർ സംസാരിച്ചു. സെക്രട്ടറി സന്തോഷ് ഇടയിലപ്പുര സ്വാഗതവും, ആശ ശ്രീനിവാസൻ നന്ദിയും പറഞ്ഞു.

Leave a comment

  •  
  •  
  •  
  •  
  •  
  •  
  •  
Top