ഭൂമി സുപോഷണ ദിനം ആചരിച്ചു

കുഴിക്കാട്ടുകോണം : സാകേതം സേവാനിലയത്തിൽ വർഷ പ്രതിപദ ദിനത്തിൽ ഭൂമി സുപോഷണ ദിനം ആചരിച്ചു. ആഘോഷത്തിന്റെ ഭാഗമായി ഭൂമി പൂജ, കലശ പൂജ, ഗോപൂജ എന്നിവ നടന്നു. കുഴിക്കാട്ടുകോണം ഗ്രാമത്തിലെ കർഷകനായിട്ടുള്ള നന്ദകുമാറിനെ സാകേതത്തിലെ കുടുംബ അംഗമായിട്ടുള്ള പീതാബരൻ ആദരിച്ചു. സേവാഭാരതി ജില്ലാ സെക്രട്ടറി പി.ഹരിദാസ്, സാകേതം സേവാനിലയം സെക്രട്ടറി സന്ദീപ് നെടുമ്പാൾ, മാതൃസമിതി അംഗങ്ങളായ പരിമിള, രതി എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി.

Leave a comment

  •  
  •  
  •  
  •  
  •  
  •  
  •  
Top