ആളൂർ കൃഷിഭവൻ അറിയിപ്പ്

ആളൂർ : ഏപ്രിൽ 12 ന് ഉണ്ടായ ശക്തമായ മഴയിലും കാറ്റിലും കൃഷിനാശം സംഭവിച്ചിട്ടുള്ള കർഷകർ 9995880550 എന്ന വാട്സ്ആപ് നമ്പറിൽ കൃഷിനാശത്തിന്റെ വിവരങ്ങൾ, വിളയുടെ പേര്. വിസ്തൃതി/എണ്ണം, കർഷകന്റെ പേര്, വാർഡ് നമ്പർ, ഫോൺ നമ്പർ എന്നിവ ഉടൻ ലഭ്യമാക്കണമെന്നും, തുടർന്ന് കൃഷി വകുപ്പിന്റെ എ ഐ എം എസ് പോർട്ടലിൽ അപേക്ഷ ബന്ധപ്പെട്ട രേഖകൾ സഹിതം 7 ദിവസത്തിനുള്ളിൽ ഓൺലൈനായി സമർപ്പിക്കണമെന്നും ആളൂർ കൃഷിഭവനിൽ നിന്നും അറിയിച്ചു. വിള ഇൻഷുറൻസ് എടുത്തിരുന്ന കർഷകർ എ ഐ എം എസ് പോർട്ടലിൽ ക്രോപ് ഇൻഷുറൻസ് ലിങ്കിൽ അപേക്ഷ സമർപ്പിക്കണം.

അപേക്ഷ ഓൺലൈൻ ആയി സമർപ്പിക്കുന്നതിനു കർഷകർ മേൽ രേഖകൾ സഹിതം അക്ഷയ കേന്ദ്രത്തിലോ, ആളൂർ പച്ചക്കറി സമിതി കാർഷിക സേവന കേന്ദ്രത്തിലോ 5 ദിവസത്തിനുള്ളിൽ ബന്ധപ്പെടേണ്ടതാണ്.ആധാർ കോപ്പി, ബാങ്ക് പാസ്ബുക്ക് കോപ്പി, റേഷൻ കാർഡ് അല്ലെങ്കിൽ മറ്റൊരു ഐഡി കാർഡ് എന്നിവ ഓൺലൈൻ രജിസ്റ്റർ ചെയ്യുന്നതിന് ആവശ്യമാണ്. വിള നാശം സംഭവിച്ചു 10 ദിവസത്തിനുള്ളിൽ അപേക്ഷ നടപടികൾ പൂർത്തീകരിക്കേണ്ടതുണ്ട് .

അപേക്ഷയോടൊപ്പം സമർപ്പിക്കേണ്ട രേഖകൾ
1. കരം രസീത് കോപ്പി 2021-22 വർഷത്തെ
2. പാട്ട കർഷകർ ഭൂഉടമയുടെ സമ്മതപത്രം 2 സാക്ഷികൾ സാക്ഷ്യപ്പെടുത്തിയത് എന്നിവ പോർട്ടലിൽ അപ്‌ലോഡ് ചെയ്യണം
3. കൃഷിനാശത്തിന്റെ ഫോട്ടോഗ്രാഫ് പോർട്ടലിൽ അപ്‌ലോഡ് ചെയ്യണം
കൂടുതൽ വിവരങ്ങൾക്ക് : 9995880550

Leave a comment

  •  
  •  
  •  
  •  
  •  
  •  
  •  
Top