സംസ്ഥാനത്ത് കടുത്ത കോവിഡ് നിയന്ത്രണങ്ങള്‍; കടകള്‍ ഒമ്പത് മണിക്ക് മുമ്പ് അടയ്ക്കണം, പൊതുപരിപാടികൾക്കും വിവാഹങ്ങൾക്കും 100 പേർ മാത്രം

സംസ്ഥാനത്ത് കടുത്ത കോവിഡ് നിയന്ത്രണങ്ങള്‍; കടകള്‍ ഒമ്പത് മണിക്ക് മുമ്പ് അടയ്ക്കണം, പൊതുപരിപാടികൾക്കും വിവാഹങ്ങൾക്കും 100 പേർ മാത്രം

കൊവിഡ് വ്യാപനം കണക്കിലെടുത്ത് സംസ്ഥാനത്ത് കടുത്ത നിയന്ത്രണങ്ങൾ നിലവിൽ വന്നു. കടകള്‍ ഒമ്പത് മണിക്ക് മുമ്പ് അടയ്ക്കണം, പൊതുപരിപാടികൾക്കും വിവാഹങ്ങൾക്കും 100 പേർ മാത്രം. പൊതുചടങ്ങുകൾ രണ്ട് മണിക്കൂറിൽ താഴെ ആക്കി നിജപ്പെടുത്താനാണ് നിര്‍ദ്ദേശം. പൊതുപരിപാടിക്ക് സദ്യ പാടില്ല. പാക്കറ്റ് ഫുഡിന് മാത്രം അനുമതി.

പൊതുപരിപാടിക്ക് അകത്ത് 100 പേർ മാത്രവും പുറത്ത് 200 പേർക്ക് മാത്രം പ്രവേശനം എന്ന രീതിയില്‍ ചുരുക്കണം. കൂടുതൽ പേരെ പങ്കെടുപ്പിക്കണം എങ്കിൽ ആർടിപിസിആർ പരിശോധന നിർബന്ധമായിരിക്കും. ഹോട്ടലുകളിൽ 50 ശതമാനം മാത്രം പേര്‍ക്ക് മാത്രമായിരിക്കും പ്രവേശനാനുമതി. മെഗാ ഷോപ്പിംഗ് ഫെസിവലിന് നിരോധനം ഏര്‍പ്പെടുത്തി. ചീഫ്‌ സെക്രട്ടറി കോർ കമ്മിറ്റി യോഗത്തിലാണ് തീരുമാനം.

Leave a comment

Top