കുവൈറ്റിലേക്കും സൗദി അറേബ്യയിലേക്കും വിമാന സർവ്വീസുകൾ പരിമിതമായി ആരംഭിക്കണം – പ്രവാസി മലയാളി വെൽഫെയർ അസോസിയേഷൻ

ഇരിങ്ങാലക്കുട : വിദേശത്തു നിന്നും നാട്ടിലേക്ക് വന്ന പ്രവാസികൾ വിസാ കാലാവധി തീരുകയും ജോലി നഷ്ടപ്പെടുകയും ചെയ്യുന്ന സാഹചര്യത്തിൽ വിമാന സർവീസ് ആരംഭിക്കാൻ ഇന്ത്യ ഗവൺമെന്റും, ഗൾഫ് വിദേശകാര്യ മന്ത്രാലയവും ഉന്നതതല ചർച്ച ചെയ്യണമെന്ന് പ്രവാസി മലയാളി വെൽഫെയർ അസോസിയേഷൻ ഇന്ത്യയുടെ ഇരിങ്ങാലക്കുടയിൽ ചേർന്ന തൃശ്ശൂർ ജില്ലാ കൺവെൻഷൻ ആവശ്യപ്പെട്ടു. ആയിരക്കണക്കിന് പ്രവാസികൾ അവധിക്കായി വന്നു തിരിച്ചു പോകാൻ പറ്റാതെ മാസങ്ങളായി നാട്ടിൽ കഴിയുകയാണ്. അതുപോലെ ജോലി നഷ്ടപ്പെട്ടു വന്നവർക്ക് സാമ്പത്തിക സഹായം നൽകുകയും തിരിച്ചുവന്ന പ്രവാസികൾക്കായുള്ള വായ്പാപദ്ധതി ഊർജിതമാക്കണമെന്നും, വായ്ക്ക് അപേക്ഷിക്കുന്ന പലർക്കും ബാങ്കുകൾ വായ്പാ തുക നൽകുന്നില്ല എന്ന പരാതി വർധിച്ചുവരികയാണ്.

ഈ വിഷയത്തിൽ നോർക്ക അടിയന്തരമായി ഇടപെടണമെന്നും കൺവെൻഷൻ ആവശ്യപ്പെട്ടു. അസോസിയേഷൻ പ്രസിഡന്റ് ഐസക് പ്ലാപ്പിള്ളിൽ യോഗം ഉദ്ഘാടനം ചെയ്തു. തൃശ്ശൂർ ജില്ലാ പ്രസിഡന്റ് യുകെ വിദ്യാസാഗർ. സദാനന്ദൻ, സിന്നി ജോയ്, ശാന്ത രാമു, സുന്ദരേശൻ, റാഫി എന്നിവർ സംസാരിച്ചു.

Leave a comment

  •  
  •  
  •  
  •  
  •  
  •  
  •  
Top