വിഷു വിപണി കോവിഡ് നിരക്കിന്‍റെയും വേനൽ മഴയുടെയും ആശങ്കയിൽ

ഇരിങ്ങാലക്കുട : കോവിഡ് നിരക്കും വേനൽ മഴയും ആശങ്കയുണ്ടാക്കുന്നുവെങ്കിലും വിഷു ആഘോഷത്തിന്‍റെ ഭാഗമായുള്ള ഫല-പലവ്യഞ്ജന വിപണി സജീവമാകുന്നു. കണി ചക്കയും, പുളിശ്ശേരി മാങ്ങയും, വെള്ളരിയും, കൊന്നപ്പൂവും 2 വർഷത്തെ ഇടവേളയ്ക്കു ശേഷം വീണ്ടും വിഷു വിപണിയിൽ എത്തിത്തുടങ്ങി. നാട്ടിൻപുറങ്ങളിലെ ഉത്പന്നങ്ങൾക്കാണ് ഇത്തവണ വിപണിയിൽ ഡിമാൻഡ്. വിഷുവിനു വെറും രണ്ടുനാൾ മാത്രം ശേഷിക്കെ വിപണി സജ്ജീവമാകുന്നതിന്‍റെ ലക്ഷണങ്ങൾ നഗരത്തിൽ ദൃശ്യമാണ്.

മറ്റു വസ്തുക്കളെ പോലെ തന്നെ വിഷു സാധനങ്ങൾക്കും വിപണിയിൽ വില ഉയർന്നു തന്നെയാണ് നിൽക്കുന്നത്. വെള്ളരി കിലോ 40 രൂപ, കണി ചക്ക 60, പൈൻആപ്പിൾ 60, പുളിശ്ശേരി മാങ്ങാ 120, പ്രിയോർ 120, പൊട്ടു വെള്ളരി 50, ഞാലിപൂവൻ 70, റോബസ്റ്റ 50, സപ്പോർട്ട 80, ഷമാം 60, പപ്പായ 45, തണ്ണിമത്തൻ 25, മുന്തിരി 120, ഗ്രീൻ ആപ്പിൾ 200 എന്നിങ്ങനെയാണ് വിലനിലവാരം. വിഷു പ്രമാണിച്ചു നാല്പത്തഞ്ചിലധികം ഫ്രൂട്സ് വിപണിയിലെത്തിച്ചിട്ടുണ്ടെന്ന് ഇരിങ്ങാലക്കുട കൂടൽമാണിക്യം റോഡിലുള്ള ലക്ഷ്മി ബേക്കറി & ഫ്രൂട്സ് ഉടമ ആയുഷ് പറഞ്ഞു.

Leave a comment

  •  
  •  
  •  
  •  
  •  
  •  
  •  
Top