കാരായ്‌മ കഴക പ്രവർത്തിക്കാരോടുള്ള സമീപനത്തിൽ ഉത്കണ്ഠ – വാരിയർ സമാജം

ഇരിങ്ങാലക്കുട : കാരായ്മ കഴകപ്രവർത്തി ചെയ്തു വരുന്ന വാരിയർ സമുദായംഗങ്ങൾക്കു നേരെയുള്ള ദേവസ്വം ബോർഡുകളുടെ സമീപനങ്ങളിൽ വാരിയർ സമാജം ഇരിങ്ങാലക്കുട യൂണിറ്റ് സമ്മേളനം ഉത്കണ്ഠ രേഖപ്പെടുത്തി. സമുദായംഗങ്ങളുടെ കുടുംബങ്ങൾക്ക് അർഹതപ്പെട്ട കഴകാവകാശം നിലനിർത്തുന്നതിനുള്ള പോരാട്ടത്തിന് സംഘടനയുടെ പൂർണ്ണ പിന്തുന്ന നൽകുവാനും തീരുമാനിച്ചു. സമ്മേളനം സമാജം ജില്ല സെക്രട്ടറി എ.സി. സുരേഷ് ഉദ്ഘാടനം ചെയ്തു. പ്രസിഡണ്ട് എ.എസ്. സതീശൻ അധ്യക്ഷത വഹിച്ചു. സി.വി.ഗംഗാധരൻ , ഇന്ദിര ശശീധരൻ ,വിജയൻ എൻ. വാരിയർ , വി.വി.ഗിരീശൻ , ടി. രാമൻകുട്ടി, അനീഷ് എസ്. ദാസ് എന്നിവർ സംസാരിച്ചു.. വിദ്യഭ്യാസ അവാർഡുകൾ വിതരണം ചെയ്തു.

പുതിയ ഭാരവാഹികളായി : പി.വി. രുദ്രൻ വാരിയർ (പ്രസിഡണ്ട് ) , ഐ. ഈശ്വരൻ കുട്ടി (വെസ് പ്രസിഡണ്ട്), വി.വി.ഗിരീശൻ (സെക്രട്ടറി), പ്രദീപ് വാരിയർ (ജോ: സെക്രട്ടറി) , ടി. രാമൻകുട്ടി ട്രഷറർ). വനിതാ വിഭാഗം: ഇന്ദിര ശശീധരൻ പ്രസിഡണ്ട്), ഉഷദാസ് (സെക്രട്ടറി), ദുർഗ്ഗ ശ്രീകുമാർ (ട്രഷറർ). യുവജന വിഭാഗം: കെ.വി.രാജീവ് വാരിയർ ( പ്രസിഡണ്ട് ), അനീഷ്.എസ്. ദാസ് (സെക്രട്ടറി), ടി. ലാൽ ( ട്രഷറർ) എന്നിവരെ തിരഞ്ഞെടുത്തു.

Leave a comment

  •  
  •  
  •  
  •  
  •  
  •  
  •  
Top