ഉസ്താദ്മാർക്കൊരു കൈത്താങ്ങായി റമളാൻ കിറ്റ് വിതരണം നടത്തി

വെള്ളാങ്ങല്ലൂർ : എസ്.കെ.ജെ.എം.വെള്ളാങ്ങല്ലൂർ റൈഞ്ച് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ റൈഞ്ച് പരിധിയിലെ ഇരുപത്തിയേഴു മദ്രസയിൽ സേവനം ചെയ്യുന്ന മുഴുവൻ അദ്ധ്യാപകർക്കും വിശുദ്ധ റമളാനിനോടനുബന്ധിച്ച് ഒരു കൈത്താങ്ങ് എന്ന നിലയിൽ ഭക്ഷ്യധാന്യ കിറ്റ് വിതരണം നടത്തി.റൈഞ്ച് പ്രസിഡന്റ് സി.പി.മുഹമ്മദ് ഫൈസി അധ്യക്ഷത വഹിച്ച യോഗം ജംഇയ്യത്തുൽ മുഅല്ലിമീൻ ജില്ല സെക്രട്ടറി വി.എം.ഇല്യാസ് ഫൈസി ഉദ്ഘാടനം ചെയ്തു. എ.എം.ഷാജഹാൻ ഹാജി, ടി.മുഹമ്മദ് കുട്ടി മൗലവി, പി.കെ.എം.അശ്റഫ്, മീരാൻ ഹൈതമി, പി.ബി.ഷാജഹാൻ മൗലവി എന്നിവർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു. സെക്രട്ടറി എൻ.എസ്.ബഷീർ മൗലവി സ്വാഗതവും എസ്.ബി.വി.കൺവീനർ നജീബ് അസ്ഹരി നന്ദിയും പറഞ്ഞു.

Leave a comment

  •  
  •  
  •  
  •  
  •  
  •  
  •  
Top