കൂടപ്പുഴയിൽ സംഗമേശന് ആറാട്ട്

പോട്ട : മൂന്ന് ആനകളോടെ ഇരിങ്ങാലക്കുട കൂടൽമാണിക്യം ക്ഷേത്രത്തിൽനിന്ന് രാവിലെ പുറപ്പെട്ട ഭഗവാൻ ഉച്ചക്ക് ഒന്നരയോടെ കൂടപ്പുഴ ആറാട്ടു കടവില്‍ എത്തിച്ചേർന്ന് പൂജ നടത്തിയതിനു ശേഷം പള്ളി നീരാട്ടും, തുടർന്ന് ആറാട്ട് കഞ്ഞി വിതരണം നടന്നു. തന്ത്രി നഗരമണ്ണ് ത്രിവിക്രമൻ നമ്പൂതിരിയും, മേൽശാന്തി പുത്തില്ലത്ത് ആനന്ദൻ നമ്പൂതിരിയും കൂടി ചേർന്നാണ് ഭഗവാന്‍റെ ആറാട്ട് ചടങ്ങുകൾ നടത്തിയത്. പരികർമി മണക്കാട് പരമേശ്വരൻ നമ്പൂതിരി, കിഴ്‌ശാന്തി കുന്നൂർ വാസുദേവൻ നമ്പൂതിരി, മനോജ് നമ്പൂതിരി എന്നിവർ ചടങ്ങിന് സഹായികളായി. വൈകീട്ട് അഞ്ചിന് തിരിച്ചെഴുള്ളിപ്പ് ആരംഭിക്കും. തിടമ്പേറ്റിയത് കുന്നുമ്മേൽ പരശുരാമൻ , കൂട്ടാനകൾ ഒല്ലൂക്കര ജയറാം, മച്ചാട് കർണ്ണൻ.

Leave a comment

  •  
  •  
  •  
  •  
  •  
  •  
  •  
Top