തിരുവാറാട്ടിനായി സംഗമേശൻ കൂടപുഴയിലേക്ക് എഴുന്നെള്ളി

ഇരിങ്ങാലക്കുട : ശ്രീ കൂടൽമാണിക്യം തിരുത്സവത്തിന്‍റെ (2020) തിരുവാറാട്ടിനായി കൂടൽമാണിക്യസ്വാമി ഒന്നിടവിട്ട വർഷങ്ങളിൽ കൂടപുഴയിലും രാപ്പാളിലും മാറിമാറി നടക്കുന്ന ആറാട്ടിനായി ഈ വർഷം സംഗമേശൻ കൂടപുഴയിലേക്ക് എഴുന്നെള്ളി. ക്ഷേത്രത്തിൽ രാവിലെ നടന്ന ആറാട്ട് ക്രിയകൾക്ക് ശേഷം കൃത്യം 8:30 ന് കോലമേറ്റി. തിടമ്പേറ്റിയത് കുന്നുമ്മേൽ പരശുരാമനും, കൂട്ടാനകളായി ഒല്ലൂക്കര ജയറാം, മച്ചാട് കർണ്ണനും. ആചാരത്തിന്‍റെ ഭാഗമായുള്ള പോലീസ് ഗാർഡ് ഓഫ് ഹോണർ സ്വീകരിച്ച ഭഗവാൻ സംഗമപുരിയിൽനിന്നും കൂടപ്പുഴ ആറാട്ട് കടവിലേക്ക് പുറപ്പെട്ടു. ഉച്ചക്കാണ് കൂടപുഴപുഴയിൽ ആറാട്ട്. കോവിഡ് മാനദണ്ഡങ്ങൾ നിലനിൽക്കുന്നതിനാൽ ചടങ്ങുകൾ മാത്രമായിരിക്കും ഉണ്ടാകുക. വൈകീട്ട് 5 മണിക്ക് തിരിച്ചെഴുന്നള്ളിപ്പ് ആരംഭിക്കും. കൂടപ്പുഴ കടവിൽനിന്നും കൂടൽമാണിക്യം ആറാട്ട് ചടങ്ങുകൾ തത്സമയം ഇരിങ്ങാലക്കുട ലൈവ് ഡോട്ട് കോമിൽ 1 മണി മുതൽ ഉണ്ടാകും.

Leave a comment

Top