വോട്ടിങ്ങ് ആരംഭിച്ചു, ആദ്യ മണിക്കൂറിൽ ബൂത്തുകളിൽ നീണ്ട ക്യു

ഇരിങ്ങാലക്കുട : നിയമസഭാ തെരഞ്ഞെടുപ്പിനായുള്ള പോളിങ് രാവിലെ 7 മണിക്ക് ആരംഭിച്ചു. ഇരിങ്ങാലക്കുട നിയോജകമണ്ഡലത്തിലെ പോളിങ് സ്റ്റേഷനുകളിൽ ആദ്യ മണിക്കൂറിൽ തന്നെ നീണ്ട ക്യു ദൃശ്യമായി. രാത്രി 7 മണിവരെയാണ് പോളിങ് സമയം. തിരിച്ചറിയൽ കാർഡ്​, ആധാർ കാർഡ്, ഡ്രൈവിങ്​ ലൈസൻസ്, പാൻകാർഡ്, ഇന്ത്യൻ പാസ്പോർട്ട്,ഫോട്ടോ പതിച്ച പെൻഷൻ രേഖ തുടങ്ങിയ ഇലക്ഷൻ കമ്മീഷൻ അംഗീകരിച്ച രേഖകളിലേതെങ്കിലുമൊന്ന്​ വോട്ടർമാർ കൈയിൽ കരുതണം. കൊവിഡ് ബാധിച്ചവർക്കും ക്വാറന്‍റീനിൽ ഉള്ള വോട്ടര്‍മാര്‍ക്ക്​ വൈകിട്ട് ആറിനും ഏഴിനും ഇടയില്‍ പോളിംഗ് ബൂത്തില്‍ എത്തി വോട്ട്​ ചെയ്യാം. വോ​േട്ടഴ്​സ്​ സ്ലിപ്പ്​ ലഭിച്ചവർ അത്​ കൈയിൽ കരുതുന്നത്​ വോട്ടിങ്ങ്​ എളുപ്പമാക്കും.

Leave a comment

  •  
  •  
  •  
  •  
  •  
  •  
  •  
Top