ഇരിങ്ങാലക്കുട നിയമസഭാ നിയോജകമണ്ഡലത്തിലെ പോളിങ് സാമഗ്രികളുടെ വിതരണം പൂർത്തിയായി

ഇരിങ്ങാലക്കുട : ഏപ്രിൽ 6ന് നടക്കുന്ന ഇരിങ്ങാലക്കുട നിയമസഭാ നിയോജകമണ്ഡലത്തിലെ തിരഞ്ഞെടുപ്പ് പോളിങ് സാമഗ്രികളുടെ വിതരണം പൂർത്തിയായി. ക്രൈസ്റ്റ് കോളേജിലെ വിതരണ കേന്ദ്രത്തിൽ നിന്നും 300 പോളിങ് ബൂത്തുകളിലേക്ക് തിങ്കളാഴ്ച രാവിലെ എട്ട് മണിക്ക് ആരംഭിച്ച പോളിങ് സാമഗ്രികളുടെ വിതരണം ഉച്ചയോടെ പൂർത്തീകരിച്ചു. കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് സാമഗ്രികള്‍ വിതരണം പൂര്‍ത്തിയാക്കാനാണ് നിര്‍ദേശമെങ്കിലും പല കേന്ദ്രങ്ങളിലും ഇത് പാലിക്കാൻ സാധിച്ചിട്ടില്ല.

പോളിങ് സാമഗ്രികള്‍ കൈപ്പറ്റാനുള്ള ഉദ്യോഗസ്ഥരുടെ നീണ്ട നിരയാണു ഇവിടെ ഉണ്ടായിരുന്നത്. രാവിലെ 11 മണിയോടെ പോളിങ് സമഗ്രഹികളുമായി വാഹനങ്ങൾ മണ്ഡലത്തിലെ വിവിധ ബൂത്തുകളിലേക്ക് നീങ്ങി തുടങ്ങി. നിയോജകമണ്ഡലത്തിൽ ഇത്തവണ 9 പ്രശ്നബാധ്യത ബൂത്തുകൾ ഉണ്ട്. ഇവിടെയെല്ലാം പൂർണ്ണസമയവും പ്രവർത്തിക്കുന്ന നിരീക്ഷണ ക്യാമറകൾ സജികരിച്ചിട്ടുണ്ട്.

Leave a comment

  •  
  •  
  •  
  •  
  •  
  •  
  •  
Top