ശ്രീകൂടൽമാണിക്യ ക്ഷേത്രത്തിലെ മാറ്റി വെച്ച 2020ലെ ഉത്സവത്തിൻ്റെ വലിയ വിളക്കു ദിവസമായ തിങ്കളാഴ്ച ശ്രീരാമ പട്ടാഭിഷേകം അരങ്ങിലെത്തുന്നു

ഇരിങ്ങാലക്കുട : ശ്രീകൂടൽമാണിക്യ ക്ഷേത്രത്തിലെ മാറ്റി വെച്ച 2020ലെ ഉത്സവത്തിൻ്റെ വലിയ വിളക്കു ദിവസമായ ഏപ്രിൽ 5 തിങ്കളാഴ്ച ശ്രീരാമ പട്ടാഭിഷേകം അരങ്ങിലെത്തുന്നു. ഇരിങ്ങാലക്കുട കളിയരരങ്ങ് വഴിപാടായി സമർപ്പിക്കുന്ന കഥകളിയിൽ കലാനിലയം ഗോപി ,കലാമണ്ഡലം രതീഷ, മാസ്റ്റർ യദുകൃഷ്ണൻ, ഹരികൃഷ്ണൻ കലാനിലയം ഗോപിനാഥ് പ്രദീപ് രാജപാറക്കടവ്, കലാനിലയം മനോജ്, RLV പ്രമോദ് എന്നിവർ വേഷമിടുന്നു.

സംഗീതം കലാമണ്ഡലം നാരായണൻ എlമ്പാന്തിരി ,കലാനിലയം രാജീവൻ എന്നിവരും പശ്ചാത്തല വാദ്യം ചെണ്ട കലാമണ്ഡലം ശിവദാസ്, കലാനിലയം ഉദയൻ എന്നിവരും മദ്ദളം കലാനിലയം ഉണ്ണികൃഷ്ണൻ, പെരുമ്പാവൂർ ശ്രീജിത്ത് എന്നിവരും അരങ്ങിലെത്തുന്നു. ചുട്ടി ചമയം അണിയറ: രംഗഭൂഷയിലെ കലാകാരന്മാർ വലിയ വിളക്കിൻ്റെ പ്രദക്ഷിണം കഴിഞ്ഞ് ഗ്രീരാമ പട്ടാഭിഷേകരാറിലെ ഗ്രീരാമ ഭരദ്വാജ സംവാദം മുതൽ കഥകളി ആരംഭിക്കും

Leave a comment

  •  
  •  
  •  
  •  
  •  
  •  
  •  
Top