എൽ.ഡി.എഫ് സ്ഥാനാർത്ഥി പ്രൊഫ ആർ ബിന്ദുവിന്‍റെ പര്യടനം

ഇരിങ്ങാലക്കുട : ഇടതുപക്ഷ ജനാധിപത്യ മുന്നണി സ്ഥാനാർത്ഥി പ്രൊഫ ആർ. ബിന്ദു പടിയൂർ, ആളൂർ, ഇരിങ്ങാലക്കുട നഗരസഭയുടെ പടിഞ്ഞാറൻ പ്രദേശങ്ങൾ എന്നിവിടങ്ങളിൽ സന്ദർശനം നടത്തി. രാവിലെ പടിയൂർ പഞ്ചായത്ത് പ്രസിഡന്റ് ആയിരുന്ന അനന്തശയനൻ മാസ്റ്ററുടെ വസതി സന്ദർശിച്ച് പര്യടനം ആരംഭിച്ചു . തുടർന്ന് പി.എസ് മജീദ് മാസ്റ്റർ , കല്ലേ ങ്കാട്ടിൽ മാധവൻ എന്നിവരുടെ വസതിയിലും സന്ദർശനം നടത്തി. പിന്നീട് ആളൂരിൽ ഉറവത്തുംകുന്ന് കോളനി , ഉഴുവത്തുംകുന്ന് കോളനി , തിരുത്തിപ്പറമ്പിൽ കുടുംബ യോഗത്തിലും പങ്കെടുത്തു .ഉച്ചയോടെ വല്ലക്കുന്ന് , പഞ്ഞപ്പിള്ളി, വടക്കും മുറി , ആശാരി മൂല , ചിറങ്ങരം, മാനാട്ടുകുന്ന് , കളപ്പുരത്തറ , ആളൂർ കൊടത്തോപ്പ് , ആളൂർ ഈസ്റ്റ്, ഉറുമ്പൻ കുന്ന് , പൊരുന്നംകുന്ന് എന്നിവിടങ്ങളിൽ സന്ദർശനം നടത്തി ഇരിങ്ങാലക്കുട നഗരസഭയുടെ പടിഞ്ഞാറൻ പ്രദേശങ്ങളിലും സന്ദർശിച്ചു .

സന്ദർശനത്തിന് സ്ഥാനാർത്ഥിയോടൊപ്പം പി. മണി , പി.എ. രാമാനന്ദൻ , കെ.വി. രാമകൃഷ്ണൻ , ദേവാനന്ദൻ , കെ.സി. ബിജു , എം.എസ്.. മൊയ്തീൻ , യു കെ. പ്രാദാകരൻ , ബിന്നി തോട്ടാപ്പിള്ളി , സന്ധ്യ നൈസൺ ,എം.സി. ഷാജു , എം.എസ് . വിനയൻ , കെ.ആർ . ജോ ജോ , ഐ.എം. ബാബു , ജയൻ അരിമ്പ്ര , വി.എൻ . കൃഷ്ണൻ കുട്ടി തുടങ്ങിയവർ കൂടെയുണ്ടായിരുന്നു

Leave a comment

  •  
  •  
  •  
  •  
  •  
  •  
  •  
Top