വോയ്‌സ് ഓഫ് ചെമ്മണ്ട ക്ലബ്ബിന്‍റെ ഉദ്‌ഘാടനം 31ന്

ചെമ്മണ്ട : ചെമ്മണ്ട നിവാസികളുടെ കലാ കായിക പഠന ഉന്നമനത്തിനായി രൂപം കൊള്ളുന്ന വോയ്‌സ് ഓഫ് ചെമ്മണ്ട ക്ലബ്ബിന്‍റെ ഉദ്‌ഘാടനം ബുധനാഴ്ച്ച വൈകീട്ട് 6 മണിക്ക് ക്ലബ് പരിസരത്ത് വച്ച് മാലാന്ത്ര ഹാളിൽ നടത്തുന്നു. കേന്ദ്ര സാഹിത്യ അക്കാദമി അംഗം ബാലചന്ദ്രൻ വടക്കേടത്ത് ഉദ്‌ഘാടനം നിർവ്വഹിക്കുന്നു. അഡ്വ. തോമസ് ഉണ്ണിയാടൻ വിശിഷ്ടാതിഥിയായിരിക്കും. കാറളം ഗ്രാമ പഞ്ചായത്ത് പ്രസിഡന്‍റ് ബാബു കെ.എസ് അംഗത്വ വിതരണ ഉദ്‌ഘാടനവും ഇരിങ്ങാലക്കുട ഡി.വൈ.എസ്.പി. ഫേമസ് വർഗ്ഗിസ് ഓഫീസ് ഉദ്‌ഘാടനവും നടത്തുമെന്ന് പ്രസിഡന്‍റ് സാബു തട്ടിൽ, സെക്രട്ടറി ദശരഥൻ നെല്ലിശ്ശേരി, ട്രഷറർ സെബാസ്റ്റ്യൻ ചിറമ്മൽ എന്നിവർ അറിയിച്ചു. ഉദ്‌ഘാടനത്തോട് അനുബന്ധിച്ച് ഏഷ്യനെറ്റിലെ കോമഡി സ്റ്റാർ പോപ്പി ടീം താരങ്ങളായ സുധീഷ് അഞ്ചേരി, ശ്യാം ചാത്തന്നൂർ, രഞ്ജീവ്‌കുമാർ എന്നിവർ അവതരിപ്പിക്കുന്ന കോമഡി ഷോ ഉണ്ടായിരിക്കും.

Leave a comment

  • 8
  •  
  •  
  •  
  •  
  •  
  •  

Leave a Reply

Top