ഇരിങ്ങാലക്കുടയെ ചെങ്കടലാക്കി എൽ.ഡി.എഫ് സ്ഥാനാര്‍ഥി പ്രൊഫ. ആർ ബിന്ദുവിന്‍റെ റോഡ് ഷോ

ഇരിങ്ങാലക്കുട : ആവേശം അലയടിച്ച അന്തരീക്ഷത്തിൽ ഇരിങ്ങാലക്കുട നിയോജക മണ്ഡലം എൽ.ഡി.എഫ് സ്ഥാനാർഥി പ്രൊഫ. ആർ ബിന്ദുവിന്‍റെ തെരഞ്ഞെടുപ്പ് വിജയത്തിനായുള്ള റോഡ് ഷോ ഇരിങ്ങാലക്കുടയെ ശനിയാഴ്ച രാത്രി ചെങ്കടലാക്കി. അനൗൺസ്മെന്റ്‌ വാഹനത്തിന് പിന്നാലെ തുറന്ന ജീപ്പിലെത്തിയ സ്ഥാനാര്‍ഥി കണ്ടപ്പോൾ വോട്ടർമാരിൽ ആവേശത്തിരയിളകി. ശനിയാഴ്ച വൈകിട്ട് 7 മണി മുതൽ 9 വരെയായിരുന്നു റോഡ് ഷോ. ഠാണാവില്‍നിന്നാരംഭിച്ചു കുട്ടംകുളം വരെ പോയി, ബസ്സ്റ്റാൻഡിൽ റോഡ് ഷോ അവസാനിച്ചു.

Leave a comment

  •  
  •  
  •  
  •  
  •  
  •  
  •  
Top