കലാശക്കൊട്ടു കണക്കെ ഇരിങ്ങാലക്കുടയെ ആവേശത്തിലാക്കി എൻ.ഡി.എ സ്ഥാനാര്‍ഥി ഡോ. ജേക്കബ് തോമസിന്‍റെ റോഡ് ഷോ

ഇരിങ്ങാലക്കുട : നിയമസഭാ തിരഞ്ഞെടുപ്പിൻ്റെ കലാശക്കൊട്ടു കണക്കെ ഇരിങ്ങാലക്കുടയെ ആവേശത്തിലാക്കി എൻ.ഡി.എ സ്ഥാനാര്‍ഥി ഡോ. ജേക്കബ് തോമസിന്‍റെ മെഗാ റോഡ്ഷോ. ശ്രീ കൂടൽമാണിക്യം ക്ഷേത്രത്തിൻറെ മുമ്പിൽനിന്ന് ആരംഭിച്ച റോഡ് ഷോ നഗരം ചുറ്റി അയ്യങ്കാവ് മൈതാനിയിൽ സമാപിച്ചു. കാവടിയും തെയ്യവും കുട്ടിയും മോഹിനിയാട്ടവും കുതിര കളിയും, ബുള്ളറ്റിലെത്തിയ സ്ത്രീകളുടെ ബൈക്ക് റാലിയും എല്ലാം കൊണ്ട് പ്രൗഢഗംഭീരമായ ഘോഷയാത്രയായി . കേരളീയ വസ്ത്രമണിഞ്ഞ് സ്ത്രീകളും കുട്ടികളും അവർക്ക് പിന്നിൽ കലാരൂപങ്ങളും സ്ഥാനാർഥി ഡോക്ടർ ജേക്കബ് തോമസും അണിനിരന്നതോടെ ഇരിങ്ങാലക്കുട പട്ടണം അക്ഷരാർത്ഥത്തിൽ സ്തംഭിച്ചു.

റോഡിൻറെ ഇരുവശങ്ങളിലും സ്ഥാനാർത്ഥിയെയും റോഡ് ഷോയും കാണുവാൻ ജനങ്ങൾ തടിച്ചുകൂടി. സമാപന സ്ഥലമായ അയ്യങ്കാവ് മൈതാനിയിൽ പ്രവർത്തകരും അനുഭാവികളും താളമേളങ്ങളോടെ നിറഞ്ഞാടിയപ്പോൾ തെരഞ്ഞെടുപ്പ് വിജയത്തിൻറെ ആത്മ വിശ്വാസത്തിൻറെ കൊടുമുടിയിൽ ആയിരുന്നു പ്രവർത്തകർ. ഘോഷയാത്രയുടെ സമാപനമായി വർണ്ണ മഴയും ഉണ്ടായിരുന്നു. നാടൻപാട്ടുകളും കാളകളി കുതിരകളി തുടങ്ങിയ നാടൻ കലാരൂപങ്ങളും കാവടിയും പഞ്ചവാദ്യവും ചെണ്ടമേളവും കൂടിയപ്പോൾ അയ്യങ്കാവ് മൈതാനം ഉത്സവ ലഹരിയിൽ ആയി. ആവേശം ലഹരിയിൽ പ്രവർത്തകർക്കൊപ്പം നൃത്തം വച്ച് സ്ഥാനാർഥി ജേക്കബ് തോമസും.

Leave a comment

  •  
  •  
  •  
  •  
  •  
  •  
  •  
Top