ഇരിങ്ങാലക്കുട ഹെഡ് പോസ്റ്റാഫീസിലെ പോസ്റ്റുമാൻ ടി.കെ ശക്തീധരൻ സർവീസിൽ നിന്നും വിരമിച്ചു

ഇരിങ്ങാലക്കുട : മികച്ച സംഘാടകനും സാമൂഹ്യ പ്രവർത്തകനുമായ ഹെഡ് പോസ്റ്റാഫീസിലെ പോസ്റ്റുമാൻ ടി.കെ ശക്തീധരൻ സർവീസിൽ നിന്നും വിരമിച്ചു. ദീർഘകാലം എൻ.എഫ്.പി.ഇ പോസ്റ്റുമെൻ യൂണിയൻ ഡിവിഷണൽ സെക്രട്ടറി പ്രസിഡന്‍റ് , പോസ്റ്റൽ റിക്രിയേഷൻ ക്ലബ്ബ് സെക്രട്ടറി എന്നിങ്ങനെ വിവിധ തലങ്ങളിൽ പ്രവർത്തിച്ചിരുന്നു. നിലവിൽ യുക്തിവാദിസംഘം സംസ്ഥാന സെക്രട്ടറിയാണ്.

ഹെഡ് പോസ്റ്റ്ഓഫീസിന് സമീപം നടന്ന യാത്രയയപ്പ് ചടങ്ങിൽ പോസ്റ്റൽ സൂപ്രണ്ട് ജോയ്മോൻ അധ്യക്ഷതവഹിച്ചു. മുൻ എം.പിയും സിനിമാ നടനുമായ ഇന്നസെന്‍റ് , കേരള ബാർ കൗൺസിൽ വൈസ് ചെയർമാൻ യുക്തിവാദിസംഘം സംസ്ഥാന പ്രസിഡണ്ടുമായ അഡ്വ. എ.എൻ അനിൽകുമാർ തപാൽവകുപ്പുദ്യോഗസ്ഥരായ ലോലിത ആന്‍റ്ണി , എം.എസ് സുജ, രേഷ്മ ബിന്ദു, വിവിധ സംഘടനാ നേതാക്കളായ കെ.എസ് സുഗതൻ , ആർ. ജയകുമാർ, ടി.എസ് ശ്രീജ, പി.ഡി ഷാജു, പി.കെ രാജീവൻ, കെ.രാജൻ, വി.എ മോഹനൻ, എം.എം റാബിസഖീർ തുടങ്ങിയവർ പ്രസംഗിച്ചു.

തപാൽവകുപ്പിന്‍റെ ഉപഹാരം പോസ്റ്റൽ സൂപ്രണ്ടും, റിക്രിയേഷൻ ക്ലബ്ബിന്‍റെ ഉപഹാരം പോസ്റ്മാസ്റ്ററും സഹപ്രവർത്തകരുടെ ഉപഹാരം എം.എ അബ്‌ദുൾഖാദറും പ്രത്യേക ഉപഹാരം ടി.എസ് ശ്രീജയും ശക്തീധരന്‌ സമർപ്പിച്ചു. മരണാനന്തരം അവയവങ്ങളും ശരീരവും മെഡിക്കൽ കോളേജിനും ദാനം ചെയ്യാനുള്ള സമ്മതപത്രം കുടുംബാംഗങ്ങളുടെ സാന്നിധ്യത്തിൽ ചടങ്ങിൽ വെച്ച് ശക്തീധരൻ , യുക്തിവാദിസംഘം സംസ്ഥാന പ്രസിഡന്റിന് കൈമാറി. പോസ്റ്റൽ റിക്രിയേഷൻ ക്ലബ് സെക്രട്ടറി വി.ജി രജനി സ്വാഗതവും ജോയിന്‍റ്  സെക്രട്ടറി പി.ഉണ്ണികൃഷ്ണൻ നന്ദിയും പറഞ്ഞു.

Leave a comment

  •  
  •  
  •  
  •  
  •  
  •  
  •  
Top