ഭരണമാറ്റത്തിനനുസരിച്ച് അയപ്പ ആചാരങ്ങളും അനുഷ്ഠാനങ്ങളും മാറ്റണമെന്ന വാദം കടുത്ത അനീതി – ആർ.വി ബാബു

ഇരിങ്ങാലക്കുട : കേരളത്തിലെ ഭരണമാറ്റത്തിനനുസരിച്ച് അയപ്പ ആചാരങ്ങളും അനുഷ്ഠാനങ്ങളും മാറ്റണമെന്ന വാദം കടുത്ത അനീതിയാണെന്ന് ഹിന്ദു ഐക്യേവേദി സംസ്ഥാന ജനറൽ സെക്രട്ടറി ആർ വി ബാബു പറഞ്ഞു. ഇരിങ്ങാലക്കുട ടൗൺ ഹാളിൽ നടന്ന അയ്യപ്പ ഭക്ത സംഗമം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഹിന്ദു സമൂഹത്തിെന്റെ ആചാരങ്ങെളെ വ്യത്യസ്തമായി അവതരിപ്പിക്കുന്നതും അന്യായമാണെന്ന് അദ്ദേഹം പറഞ്ഞു.

യുഡിഎഫ് യുവതികളെ കയറ്റരുത് എന്ന് അഫിഡവിറ്റ് നൽകിയപ്പോൾ എൽഡിഎഫ് യുവതികളെ കയറ്റണമെന്ന് അഫിഡവിറ്റ് നൽകി. ദേവസ്വം ബാേർഡ് മറ്റൊരു രീതിയിലാണ് അഫിഡവിറ്റ് നൽകിയത് നൂറ്റാണ്ടുകളായി ആചരിച്ചുവരുന്ന ആചാരവിശ്വാസങ്ങൾ മാറ്റണം എന്ന് പറയുന്നത് എന്ത് ന്യായമാണുള്ളെതെന്ന് അദ്ദേഹം ചോദിച്ചു. പാവപ്പെട്ട അയ്യപ്പഭക്തരെ നാമം ജപിച്ചതിനും ശബരിമലയെ തകർക്കാനുള്ള സർക്കാരിൻറെ നീക്കത്തിനെതിരെയും പ്രതികരിച്ചതിന് കേസെടുക്കുകയും പീഡിപ്പിക്കുകയും ചെയ്തതിന് പ്രതികരിക്കാനുള്ള അവസരമാണ് ഈ തെരഞ്ഞെടുപ്പ് എന്ന് അദ്ദേഹം പറഞ്ഞു.

ശബരിമലയെ തകർക്കാൻ ഗൂഡാലോചന നടത്തിയ ഇടതു ജിഹാദി സംഘത്തെ പിന്തുണച്ച ഇരിങ്ങാലക്കുടയിെലെ എൽഡിഎഫ് സ്ഥാനാർത്ഥിയെ അയ്യപ്പ വിശ്വാസികൾ പാഠം പഠിപ്പിക്കണെമെന്ന് കെ .പി ശശികല ടീച്ചർ പറഞ്ഞു ശബരിമല ആചാരവിശ്വാസങ്ങളെ അവഹേളിക്കുന്നതിന് മല ചവുട്ടിയ ബിന്ദു അമ്മിണിയും രഹന ഫാത്തിമ യേയും അഭിവാദ്യം ചെയ്തു പ്രസ്താവന ഇറക്കിയ ഇടതു സ്ഥാനാർത്ഥിയെ അയ്യപ്പ വിശ്വാസികൾ വോട്ടിലൂടെ കൈകാര്യം ചെയ്യണമെന്നും ആഹ്വാനം ചെയ്തു.

ആചാര വിശ്വാസങ്ങൾക്കെതിരെ നടത്തിയ നവോത്ഥാന മതിൽ സംഘാടകയായതും ശബരിമല വനിതാകേറാമലയല്ല എന്നു പ്രഖ്യാപിച്ച നവോദ്ധാന നായികയെ അയ്യപ്പ വിശ്വാസികൾ വോട്ടിലൂടെ കൈകാര്യം ചെയ്യുമെന്നും കെപി ശശികല ടീച്ചർ പറഞ്ഞു. ഹിന്ദു ഐക്യവേദി ഇരിങ്ങാലക്കുട നഗർ പ്രസിഡന്റ് സിദ്ധാർത്ഥൻ അധ്യക്ഷത വഹിച്ചു. അഡ്വ. രമേശ് കൂട്ടാല സ്വാഗതവും വി രവി നന്ദിയും പറഞ്ഞു വി എസ് എസ് താലൂക്ക് സെക്രട്ടറി പുഷ്പാംഗദൻ പുഷ്പ സേവാസംഘം പ്രസിഡന്റ് ഹരിനാരായണൻ വിഎച്ച്പി ജില്ലാ സെക്രട്ടറി പി ശിവജി എന്നിവർ സംസാരിച്ചു.

Leave a comment

  •  
  •  
  •  
  •  
  •  
  •  
  •  
Top