എൽ.ഡി.എഫ് സ്ഥാനാർത്ഥി പ്രൊഫ. ആർ. ബിന്ദു പഴയ ഇരിങ്ങാലക്കുട നഗരസഭയിലെയും കാറളം പഞ്ചായത്തിലെയും വിവിധ പ്രദേശങ്ങൾ സന്ദർശിച്ചു

ഇരിങ്ങാലക്കുട : ഇടതുപക്ഷ ജനാധിപത്യ മുന്നണി സ്ഥാനാർത്ഥി പ്രൊഫ. ആർ. ബിന്ദു പഴയ ഇരിങ്ങാലക്കുട നഗരസഭയിലെയും കാറളം പഞ്ചായത്തിലെയും വിവിധ പ്രദേശങ്ങളിലും പ്രമുഖ വ്യക്തികളേയും സന്ദർശിച്ചു. മുൻ മുനിസിപ്പൽ ചെയർമാനായിരുന്ന അന്തരിച്ച എം.പി. കൊച്ചുദേവസ്സിയുടെ കുടുംബം , മുൻ മുനിസിപ്പൽ ചെയർമാനായിരുന്ന കെ.സി. കുഞ്ഞിരാമൻ മാസ്റ്റർ , സെന്റ് ജോസഫ് സ് കോളേജിലെ അദ്ധ്യാപകർ , അശോകൻ മണക്കുന്നത്ത് അബ്ദുൾ സമദ് , അന്തരിച്ച കെ.വി.മോഹനന്റെ വസതി, എൻ.ആർ. കോച്ചന്റെ വസതി, ഊളക്കാട് പ്രദേശം ഗാന്ധി ഗ്രാം പ്രദേശം , കോമ്പാറ വെസ്റ്റ് , നന്തി കോളനി , വെള്ളാനിയിലെ കോളനികൾ , പാറപ്പുറം ഏരിയ , എട്ടു മുറി പ്രദേശം , സോൾ വെന്റ് പരിസരം , പെരുവല്ലിപ്പാടം, ചേലൂർ എന്നിവിടങ്ങളിലും സന്ദർശിച്ചു

സന്ദർശനത്തിന് സ്ഥാനാർത്ഥിയോടൊപ്പം അഡ്വ. കെ.ആർ. വിജയ കെ.പി. ജോർജ് മാസ്റ്റർ , പി.വി. ശിവകുമാർ , ടി.ബി. ദിലീപ്, കെ.എം രാജേഷ് , ഷക്കീർ ഹുസൈൻ , എൻ.സി. അജയൻ , ബൈജു , മോഹനൻ വലിയാട്ടിൽ ജയൻ അരിമ്പ്ര , ശശി വെട്ടത്ത് , വി.എൻ. കൃഷ്ണൻ കുട്ടി , എം.ടി. വർഗ്ഗീസ് , തുടങ്ങിയവർ കൂടെയുണ്ടായിരുന്നു

Leave a comment

  •  
  •  
  •  
  •  
  •  
  •  
  •  
Top