ഇരിങ്ങാലക്കുട നിയോജക മണ്ഡലത്തിലെ വോട്ടർ ഫെസിലിറ്റേഷൻ സെന്ററിൽ വെള്ളിയാഴ്ച 370 പേർ പോസ്റ്റൽ വോട്ട് ചെയ്തു, വോട്ടിംഗ് സൗകര്യം ശനിയാഴ്ചയും തുടരും

മാപ്രാണം : ഇരിങ്ങാലക്കുട നിയമസഭാ നിയോജക മണ്ഡലത്തിലെ പോളിങ് ഡ്യൂട്ടിക്കായി നിയോഗിക്കപെട്ടവർക്കായി മാപ്രാണത്തെ ബ്ലോക്ക് ഡെവലൊപ്മെന്‍റ് ഓഫീസിൽ സജ്ജീകരിച്ച വോട്ടർ ഫെസിലിറ്റേഷൻ സെന്ററിൽ വെള്ളിയാഴ്ച 370 പേർ പോസ്റ്റൽ വോട്ട് ചെയ്തു. വ്യാഴാഴ്ച 85 പേർ വോട്ട് ചെയ്തിരുന്നു. ശനിയാഴ്ച രാവിലെ 9 മുതൽ വൈകീട്ട് 5 വരെ വോട്ടിങ് സൗകര്യം തുടരുമെന്ന് അസി. റിട്ടേണിങ് ഓഫീസർ കൂടിയായ ബി.ഡി.ഓ അജയ് എ ജെ അറിയിച്ചു. വെള്ളിയാഴ്ച അവധി ദിവസമായതിനാൽ വോട്ടു ചെയ്യാൻ നല്ല തിരക്ക് ഉണ്ടായിരുന്നു. 5 മണിയായിട്ടും ക്യു തുടർന്നതിനാൽ ടോക്കൺ കൊടുത്തു വന്നവർക്കെല്ലാം പോസ്റ്റൽ വോട്ട് ചെയ്യുവാൻ മാപ്രാണത്തെ ബ്ലോക്ക് ഓഫീസിൽ സൗകര്യം ഒരുക്കി. വൈകിട്ട് 6:15 ന് വോട്ടിംഗ് അവസാനിച്ചു.

പോളിങ്ങ് ഡ്യൂട്ടിക്കായി നിയമിച്ച ഉദ്യോഗസ്ഥർക്കുള്ള പോസ്റ്റൽ വോട്ടുകൾ രേഖപ്പെടുത്തുന്നതിന് ഏപ്രിൽ ഒന്ന്, രണ്ട്, മൂന്ന് തീയതികളിൽ ജില്ലയിലെ നിയമസഭാ നിയോജക മണ്ഡലങ്ങളിലെ അസി. റിട്ടേണിങ് ഓഫീസർമാരുടെ (ബി.ഡി ഒ മാർ) ഓഫീസുകളിലും തൃശൂർ മണ്ഡലത്തിൽ ജില്ലാ സിവിൽ സ്റ്റേഷനിലെ പതിമൂന്നാം നമ്പർ മുറിയിലും സൗകര്യം ചെയ്തിട്ടുള്ളത്. പോളിങ് ഡ്യൂട്ടിയുള്ള ഉദ്യോഗസ്ഥർക്ക് തപാൽ വോട്ട് രേഖപ്പെടുത്താനുള്ള സജ്ജീകരണമാണ് ഈ വോട്ടർ ഫെസിലിറ്റേഷൻ സെന്ററിൽ ഒരുക്കിയിട്ടുള്ളത്. പോളിങ്ങ് ഡ്യൂട്ടി ലഭിച്ച ഉദ്യോഗസ്ഥർ ഫോറം 12 ൽ അവരവർക്ക് വോട്ടവകാശമുള്ള നിയോജക മണ്ഡലത്തിലെ വണാധികാരിക്ക് തപാൽ വോട്ടിനായി അപേക്ഷ നൽകുകയോ പോളിങ്ങ് നിയമന ഉത്തരവുമായി വോട്ടർ ഫെസിലിറ്റേഷൻ സെന്ററിൽ സൗകര്യം ഉപയോഗിക്കാം. നിലവിൽ തപാൽ വോട്ടിനായി അപേക്ഷ നൽകിയവരും അവരവർക്ക് വോട്ടവകാശമുള്ള വോട്ടർ ഫെസിലിറ്റേഷൻ സെന്ററിൽ ഹാജരായാൽ മതി.

Leave a comment

  •  
  •  
  •  
  •  
  •  
  •  
  •  
Top