കാറളം : കേന്ദ്ര കേരള സർക്കാർ സംയുക്തമായി നടപ്പിലാക്കുന്ന പ്രധാനമന്ത്രി കൗശൽ വികാസ് യോജനയുടെ ആർ പി എൽ ക്ലാസ് കാറളം പഞ്ചായത്തിൽ താണിശ്ശേരി എസ് എൻ ഡി പി ഹാളിൽ ഉദ്ഘാടനം ചെയ്തു. 11 – ാം വാർഡ് മെമ്പർ വിനീഷ് കെ വി ഉദ്ഘാടനം നിർവഹിച്ചു. താണിശ്ശേരി എസ് എൻ ഡി പി ശാഖാ പ്രസിഡന്റ് സെലസ് കുമാർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു. ഉദ്ഘാടന യോഗത്തിൽ അരവിന്ദാക്ഷൻ കുന്നത്ത് സ്വാഗതവും രവീന്ദ്രൻ പി കെ നന്ദിയും പറഞ്ഞു. ജൈവകൃഷിയെ കുറിച്ച് പഠിപ്പിക്കുന്ന ഈ ക്ലാസ് തികച്ചും സൗജന്യമാണ് .