സാധാരണക്കാരുടെ വേദനകൾ തൊട്ടറിഞ്ഞ് ഡോ. ജേക്കബ് തോമസ്

ഇരിങ്ങാലക്കുട : സാധാരണക്കാരുടെ വേദനകൾ തൊട്ടറിഞ്ഞ് എൻ.ഡി.എ സ്ഥാനാർത്ഥി ഡോ ജേക്കബ് തോമസിന്‍റെ നാലാം ദിവസത്തെ പര്യടനം കാട്ടൂരിൽ സമാപിച്ചു. കാറളം കീഴുത്താനി സെന്ററിൽ നിന്നാണ് പര്യടനം ആരംഭിച്ചത്. രാവിലെ 7 മണി മുതൽ വേളൂക്കര പഞ്ചായത്തിലെ കോളനികളിൽ സന്ദർശിച്ചിച്ച് കോളനി നിവാസികളുടെ നീറുന്ന പ്രശ്നങ്ങൾ കേട്ടറിഞ്ഞു. കുടിവെള്ള പ്രശ്നവും സുരക്ഷിതമായി ജീവിക്കാൻ വീടില്ലാത്തതും ആരോഗ്യപ്രശ്നങ്ങളും ക്ഷേമ പെൻഷനുകൾ കിട്ടാത്തതും തുടങ്ങി ഒട്ടേറെ പ്രശ്നങ്ങൾ അവർ പറഞ്ഞു.

സങ്കടങ്ങൾ കേട്ട ശേഷം പ്രശ്നങ്ങർ പരിഹരിക്കാൻ ഒപ്പമുണ്ടാകുമെന്നും അതിനായി ഏതറ്റം വരെയും പോകുമെന്നും ഉറപ്പു നൽകി കൊണ്ടാണ് ഓരോ വീട്ടിൽ നിന്നും ഇറങ്ങുന്നത്. ഇരിങ്ങാലക്കുടയിലെ വികസനം വെറും പുറംപൂച്ച് മാത്രമാണെന്നും പിന്നോക്ക വിഭാഗങ്ങൾ താമസിക്കുന്ന പ്രദേശങ്ങളിൽ ഇതാണ് കാണുന്നതെന്നും ഡോ. ജേക്കബ് തോമസ് പറയുന്നു. സ്ഥാപനങ്ങൾ, പ്രമുഖ വ്യക്തികൾ, പ്രധാന ജംഗ്ഷനുകർ എന്നിവ സന്ദർശിച്ച് വോട്ടഭ്യർത്ഥിച്ചു

Leave a comment

  •  
  •  
  •  
  •  
  •  
  •  
  •  
Top