അനശ്വര നാടൻ പാട്ട് രചയിതാവായ പ്രദീപ്‌ ഇരിങ്ങാലക്കുടയുടെ കുടുംബത്തിന് സേവാഭാരതി നിർമ്മിച്ച വീടിന്‍റെ താക്കോൽദാനം ഏപ്രിൽ 3 ന്

ഇരിങ്ങാലക്കുട : പൊറത്തിശ്ശേരിയിലെ സുന്ദരൻ ഭൂരഹിതർക്ക് സൗജന്യ വിതരണത്തിനായി ഇരിങ്ങാലക്കുട സേവാഭാരതിയെ ഏല്പിച്ചതിൽ നിന്നും നൽകിയ ഭൂമിയിൽ അനശ്വര നാടൻ പാട്ട് രചയിതാവായ പ്രദീപ്‌ ഇരിങ്ങാലക്കുടയുടെ കുടുംബത്തിന് സേവാഭാരതി നിർമ്മിച്ച വീടിന്‍റെ താക്കോൽദാനം ഏപ്രിൽ 3 ശനി രാവിലെ 10ന് നടക്കും. കർണാടക പുത്തൂർ എം.എൽ.എ സഞ്ജീവ മട്ടന്തൂർ മുഖ്യാതിഥിയായി പങ്കെടുക്കുന്ന ചടങ്ങിൽ രാഷ്ട്രിയ സ്വയം സേവക സംഘത്തിന്‍റെ യും സേവാഭാരതിയുടെയും മുതിർന്ന കാര്യകർത്താക്കൾ പങ്കെടുക്കും.

Leave a comment

  •  
  •  
  •  
  •  
  •  
  •  
  •  
Top