പ്രൊഫ. ആർ. ബിന്ദുവിനായി സെൻറ് ജോസഫ്സ് കോളേജിലെയും ഗവ. ഗേൾസ് ഹൈസ്കൂളിലെയും പൂർവ്വവിദ്യാർത്ഥിനികളുടെ കൂട്ടായ്മ

ഇരിങ്ങാലക്കുട : ഇരിങ്ങാലക്കുടയിൽ നിന്ന് നിയമസഭാ സാമാജികത്വം തേടുന്ന പ്രൊഫ. ആർ. ബിന്ദുവിന്‍റെ വിജയത്തിനായി കക്ഷിരാഷ്ട്രീയഭേദമെന്യേ പ്രവർത്തിക്കാൻ ഇരിങ്ങാലക്കുട സെൻറ് ജോസഫ്സ് കോളേജിലെയും ഗവ. ഗേൾസ് ഹൈസ്കൂളിലെയും പൂർവ്വവിദ്യാർത്ഥിനികളുടെ കൂട്ടായ്മ ആഹ്വാനം ചെയ്തു. പഠനകാലത്തു തന്നെ മികച്ച നേതൃത്വപാടവവും പാഠ്യ പാഠേതരവിഷയങ്ങളിൽ അങ്ങേയറ്റം മികവും പ്രദർശിപ്പിച്ചിരുന്നു ബിന്ദുവെന്ന് സഹപാഠികൾ ഓർത്തു.

ഇരിങ്ങാലക്കുട ശാന്തം ഹാളിൽ ചേർന്ന കൂട്ടായ്മയിൽ മായാലക്ഷ്മി, പ്രവിതാ സുബ്രഹ്മണ്യൻ, ലളിതാ ബാലൻ, രേണൂ രാമനാഥ്, നളിനി സുബ്രൻ, ഷീജാ ഉണ്ണിക്കൃഷ്ണൻ തുടങ്ങിയവർ സംസാരിച്ചു. സ്ഥാനാർഥി ആർ ബിന്ദു പൂർവ്വവിദ്യാർത്ഥിനികളുടെ കൂട്ടായ്മയിൽ പങ്കെടുത്തു.

Leave a comment

  •  
  •  
  •  
  •  
  •  
  •  
  •  
Top