അറിവിന്‍റെ അശ്വമേധവുമായി ഗ്രാന്‍റ് മാസ്റ്റർ ജി.എസ്. പ്രദീപ് ഇരിങ്ങാലക്കുടയിൽ

ഇരിങ്ങാലക്കുട : ഇടതുപക്ഷ ജനാധിപത്യ മുന്നണി സ്ഥാനാർത്ഥി പ്രൊഫ. ആർ. ബിന്ദുവിന്‍റെ തെരഞ്ഞെടുപ്പ് പ്രചരാണർത്ഥം ഇരിങ്ങാലക്കുട എസ്.എൻ. ക്ലബ്ബ് ഹാളിൽ ഗ്രാന്റ് മാസ്റ്റർ ജി.എസ്. പ്രദീപിന്‍റെ നേതൃത്വത്തിൽ കേരളപ്പെരുമ – അറിവിന്‍റെ അശ്വമേധം എന്ന പരിപാടി സംഘടിപ്പിച്ചു. പുഞ്ചിരി, അന്നം, വീട്, യന്ത്രം, ജീവജാലം, അക്ഷരം, കളിയിടം, അടുക്കള, വെളിച്ചം, സഞ്ചാരം, മഹാകവി, ഹലോ , യുവത, അറിവ്, നഗരം, വനിത എന്നീ ജനജീവിതവുമായി ബന്ധപ്പെട്ട 16 വിഷയങ്ങളിലൂടെ പിണറായി വിജയൻ സർക്കാരിന്‍റെ നേതൃത്വത്തിൽ നടത്തിയ ജനോപകാര പ്രദമായ സാമൂഹ്യ സുരക്ഷാ പെൻഷൻ , ആരോഗ്യ രംഗം , പൊതു വിദ്യാഭ്യാസ രംഗം ലൈഫ് മിഷൻ പദ്ധതി , കിഫ്ബി , കെ ഫോൺ തുടങ്ങിയവയെ കുറിച്ച് വിവരണങ്ങൾ നൽകി. പരിപാടിക്ക് അഡ്വ. കെ.ആർ . വിജയ സ്വാഗതവും കെ.എം. മുവി ഷ് നന്ദിയും പറഞ്ഞു.

Leave a comment

Top