കരുവന്നൂർ, പൊറത്തിശ്ശേരി മേഖലകളിൽ സന്ദർശനം നടത്തി എൽ.ഡി.എഫ് സ്ഥാനാർത്ഥി പ്രൊഫ. ആർ. ബിന്ദു

ഇരിങ്ങാലക്കുട : ഇടതുപക്ഷ ജനാധിപത്യ മുന്നണി സ്ഥാനാർത്ഥി പ്രൊഫ. ആർ. ബിന്ദു, കരുവന്നൂർ, പൊറത്തിശ്ശേരി മേഖലകളിൽ സന്ദർശനം നടത്തി. സന്ദർശനം മാപ്രാണം പള്ളിയുടെ പരിസരത്ത് നിന്ന് ആരംഭിച്ചു . തുടർന്ന് മാപ്രാണം മഠം , അന്തരിച്ച സി.ഐ. ബാലൻ മേനോന്റെ വസതി , ബോയൻ കോളനി , ഫ്രണ്ട്സ് പാക്കിംങ്ങ് കമ്പനി , തേലപ്പിള്ളി പോളിമേഴ്സ് കമ്പനി , ടർഫറ്റ് പോളിമേഴ്സ് , ജനതാ കോളനി , ഇത്തിക്കര, കുന്നുമ്മക്കര , നിർമ്മിതി കോളനി , കാരുകുളങ്ങര , തളിയക്കോണം , അന്തരിച്ച പി.എൻ. പിഷാരടിയുടെ വസതി , കരുവന്നൂർ സർവ്വീസ് സഹകരണ ബാങ്കിന്റെ മാപ്രാണം സൂപ്പർ മാർക്കറ്റ് എന്നിവിടങ്ങളിൽ സന്ദർശിച്ചു .

സന്ദർശനത്തിന് സ്ഥാനാർത്ഥി യോടൊപ്പം പി.എസ്. വിശ്വംഭരൻ ,എം.ബി. രാജു മാസ്റ്റർ , ആർ. എൽ. ശ്രീലാൽ , പി.ആർ. രാജൻ , സി.സി. ഷിബിൻ ,ഷൈലജ ബാലൻ , രാജി കൃഷ്ണകുമാർ ,സിന്ധു ബൈജൻ എന്നിവർ കൂടെയുണ്ടായിരുന്നു.

Leave a comment

  •  
  •  
  •  
  •  
  •  
  •  
  •  
Top