കോവിഡ് കാലത്തും താങ്ങായി ഇ-സഞ്ജീവനി ടെലിമെഡിസിന്‍ : ഇനി വീട്ടിലിരുന്ന് ഡോക്ടറെ കാണാം

കോവിഡ് കാലത്ത് ആശുപത്രികളിലെ തിരക്ക് കുറക്കുന്നതിനും നേരിട്ടുള്ള സന്ദര്‍ശനങ്ങള്‍ ഒഴിവാക്കുന്നതിനുമായി ജില്ലയിൽ ഇ-സഞ്ജീവനി ടെലിമെഡിസിന്‍ സേവനങ്ങള്‍. അലോപ്പതി വിഭാഗത്തിലെ സ്പെഷ്യാലിറ്റി, സൂപ്പര്‍ സ്പെഷ്യാലിറ്റി ഉള്‍പ്പടെ 33 സേവനങ്ങളാണ് ഇ-സഞ്ജീവനിയിലൂടെ ലഭ്യമാക്കുന്നത്. ആശുപത്രി സന്ദര്‍ശനങ്ങള്‍ ഒഴിവാക്കി പകരം ഓൺലൈനായി വീട്ടിലോ സൗകര്യപ്രദമായ സ്ഥലത്തോ ഇരുന്ന് വീഡിയോ കോളിലൂടെ ഡോക്ടറെ കണ്ട് ചികിത്സ തേടാമെന്നതാണ് ഇ-സഞ്ജീവനി ടെലി മെഡിസിന്‍റെ പ്രത്യേകത.


ഒരു രോഗിയുടെ പരിശോധന പൂര്‍ത്തീകരിക്കുന്നതിനായി 7 മിനിറ്റില്‍ താഴെ സമയം മതി. ഇ-സഞ്ജീവനി ടെലിമെഡിസിന്‍ സംവിധാനത്തിലൂടെ നല്‍കുന്ന കുറിപ്പടികള്‍ സര്‍ക്കാര്‍ ആശുപത്രിയില്‍ കാണിച്ചാല്‍ മരുന്ന് സൗജന്യമായി ലഭിക്കും. പരിശോധന സംബന്ധിച്ച് ഇ -സഞ്ജീവനി കുറിപ്പടി ലഭിച്ചാല്‍ പ്രസ്തുത ആശുപത്രിയില്‍ ലഭ്യമായ പരിശോധനകള്‍ അവിടെ നിന്ന് ചെയ്യാവുന്നതാണ്.

ഇ-സഞ്ജീവനി സേവനങ്ങൾ http://esanjeevaniopd.in/

എന്ന സൈറ്റിൽ ലഭിക്കും. കൂടാതെ ഇ-സഞ്ജീവനി അപ്ലിക്കേഷന്‍ മൊബൈലില്‍ ഡൗണ്‍ലോഡ് ചെയ്ത് ഉപയോഗിക്കാവുന്നതാണ്. ആക്റ്റീവായ മൊബൈല്‍ നമ്പര്‍ ഉപയോഗിച്ച് രജിസ്റ്റര്‍ ചെയ്യുക. തുടര്‍ന്ന് ലഭിക്കുന്ന ഒ ടി പി നമ്പര്‍ ഉപയോഗിച്ച് ലോഗിന്‍ ചെയ്തതിനുശേഷം പേഷ്യന്‍റ് ക്യൂവില്‍ പ്രവേശിക്കാം. തുടര്‍ന്ന് ഒ പി കണ്‍സള്‍ട്ടേഷനും പൂര്‍ത്തിയാക്കാം.

Leave a comment

  •  
  •  
  •  
  •  
  •  
  •  
  •  
Top