ഗസ്റ്റ് ലെക്ചറർ ഒഴിവ്

ഇരിങ്ങാലക്കുട : ഇരിങ്ങാലക്കുട സെന്‍റ്  ജോസഫ്‌സ് കോളേജിൽ ഹിന്ദി, ഫിസിക്സ് , ബോട്ടണി, കെമിസ്ട്രി,കമ്പ്യൂട്ടർ സയൻസ്, മലയാളം, സംസ്‌കൃതം, ഇക്കണോമിക്സ്, മൈക്രോബയോളജി എന്നീ വിഭാഗങ്ങളിലേക്ക് ഗസ്റ്റ് ലെക്ചറുടെ ഒഴിവുണ്ട്. 55 ശതമാനം മാർക്കോടെ ബിരുദാനാന്തരബിരുദവും നാഷണൽ എലിജിബിലിറ്റി ടെസ്റ്റ് വിജയവും നേടിയവർക്ക് അപേക്ഷിക്കാം.യോഗ്യതയുള്ളവരുടെ അഭാവത്തിൽ 55 ശതമാനം മാർക്കുള്ള ബിരുദാനാന്തരബിരുദക്കാരെയും പരിഗണിക്കും. ഹിന്ദി, ഫിസിക്സ്, ബോട്ടണി, കെമിസ്ട്രി, കമ്പ്യൂട്ടർ സയൻസ് എന്നീ വിഭാഗങ്ങളിലേക്കുള്ള കൂടിക്കാഴ്ച ഏപ്രിൽ 16 വെള്ളിയാഴ്ചയും മലയാളം, സംസ്‌കൃതം, ഇക്കണോമിക്സ് , മൈക്രോബയോളജി എന്നീ വിഭാഗങ്ങളിലേക്കുള്ള കൂടിക്കാഴ്ച ഏപ്രിൽ 17 ശനിയാഴ്ച്ചയും നടക്കുന്നതാണ്. താത്പര്യമുള്ളവർ രാവിലെ 10 മണിക്ക് മുൻപ് രേഖകൾ സഹിതം കോളേജ് ഓഫീസിൽ ഹാജരാകണം

Leave a comment

  •  
  •  
  •  
  •  
  •  
  •  
  •  
Top