എസ്.എന്‍ സ്‍കൂളുകളുടെ വാര്‍ഷികം നടത്തി

ഇരിങ്ങാലക്കുട : എസ്.എൻ ചന്ദ്രിക എഡ്യൂക്കേഷണൽ ട്രസ്റ്റിന്‍റെ കീഴിലുള്ള സ്കൂളുകളുടെ വാര്‍ഷികവും യാത്രയയപ്പ് സമ്മേളനവും ബുധനാഴ്ച സ്‍കൂള്‍ അങ്കണത്തില്‍ നടത്തി. എസ്.എന്‍ സ്‍കൂളുകളുടെ കറസ്പോണ്ടന്‍റ്  മാനേജര്‍ പി.കെ. ഭരതന്‍ മാസ്റ്റര്‍ ചടങ്ങില്‍ അദ്ധ്യക്ഷത വഹിച്ചു. ഇരിങ്ങാലക്കുട എം.എല്‍.എ പ്രൊഫ. കെ.യു. അരുണന്‍ മാസ്റ്റര്‍ ഉദ്ഘാടനവും വിരമിക്കുന്ന അധ്യാപകരുടെ ഫോട്ടോ അനാച്ഛാദനവും നിര്‍വ്വഹിച്ചു.

ഹയര്‍സെക്കന്‍ററി പരീക്ഷയില്‍ മുഴുവന്‍ മാര്‍ക്കും (1200/1200) നേടിയ അനുനന്ദന എം. നായര്‍ക്കുള്ള ഉപഹാരം മുഖ്യാതിഥിയായ ഇരിങ്ങാലക്കുട മുനിസിപ്പല്‍ ചെയര്‍പേഴ്സണ്‍ സോണിയ ഗിരി നല്‍കി. ജില്ലാവിദ്യാഭ്യാസ ഓഫീസര്‍ മനോജ്കുമാര്‍ പി.വി ആശംസകള്‍ അര്‍പ്പിച്ചു. വിരമിക്കുന്ന അധ്യാപകരായ ഹയര്‍സെക്കന്‍ററി പ്രിന്‍സിപ്പല്‍ സുനിത കെ.ജി, ഹൈസ്കൂള്‍ ഹെഡ്മിസ്ട്രസ്സ് എ.ബി മൃദുല, ഹയര്‍സെക്കന്‍ററി അധ്യാപകരായ ഒ.വി.ജാസ്മിന്‍, ഇ.എം.ഷീന, ടി.ടി.ഐ അധ്യാപിക റീന.പി.കെ. എന്നിവര്‍ സംസാരിച്ചു. ടി.ടി.ഐ പ്രിന്‍സിപ്പല്‍ കവിത പി.വി. വാര്‍ഷിക റിപ്പോര്‍ട്ട് അവതരിപ്പിച്ചു.അനിത പി.ആന്‍റണി സ്വാഗതവും, ലത സി.ആര്‍ നന്ദിയും അര്‍പ്പിച്ചു.കോവിഡ് പ്രോട്ടോക്കോള്‍ പാലിച്ചുകൊണ്ടാണ് ചടങ്ങ് നടത്തിയത്.

Leave a comment

  •  
  •  
  •  
  •  
  •  
  •  
  •  
Top