വോട്ടിങ് മെഷീന്‍ പരിചയപ്പെടാൻ ഏപ്രിൽ 1 മുതൽ 4 വരെ ഇരിങ്ങാലക്കുട ബ്ലോക്ക് ഡെവലപ്പ്മെന്‍റ്  ഓഫീസിൽ സൗകര്യം

ഇരിങ്ങാലക്കുട : ഏപ്രിൽ 6 ന് നടക്കുന്ന നിയമസഭ പൊതുതെരഞ്ഞെടുപ്പിന്‍റെ ഭാഗമായി ഇരിങ്ങാലക്കുട നിയോജകമണ്ഡലത്തിലെ സ്ഥാനാർത്ഥികളുടെ പേരുകളടങ്ങിയ ഇലക്ട്രോണിക് വോട്ടിങ് മെഷീനും വിവിപ്പാറ്റ് മെഷീനും പൊതുജനങ്ങൾക്കും പോളിംഗ് ഉദ്യോഗസ്ഥർക്കും
പരിചയപ്പെടുന്നതിനായുള്ള സൗകര്യം 2021 ഏപ്രിൽ 1 മുതൽ 4 വരെ മാപ്രാണത്തുള്ള ഇരിങ്ങാലക്കുട ബ്ലോക്ക് ഡെവലപ്പ്മെന്‍റ്  ഓഫീസിൽ ഒരുക്കിയിരിക്കുന്നു. പൊതുജനങ്ങളും ഇലക്ഷൻ ഡ്യൂട്ടിക്കായി നിയോഗിച്ചിരിക്കുന്ന ഉദ്യോഗസ്ഥരും ഈ സൗകര്യം ഉപയോഗപ്പെടുത്തണമെന്ന് ഉപവരണാധികാരി അജയ് എ.ജെ അറിയിച്ചു.

Leave a comment

  •  
  •  
  •  
  •  
  •  
  •  
  •  
Top