‘അഭേദം’ കയ്യെഴുത്തുമാസിക പ്രകാശനം ചെയ്തു

ഇരിങ്ങാലക്കുട : ഇരിങ്ങാലക്കുട എസ്.എൻ പബ്ലിക് ലൈബ്രറിയുടെ ബാലവേദിയുടെ ആഭിമുഖ്യത്തിൽ തയ്യാറാക്കിയ ‘അഭേദം’ കയ്യെഴുത്തുമാസിക എഴുത്തുകാരനും സാംസ്‌കാരിക പ്രവർത്തകനുമായ ഖാദർ പട്ടേപ്പാടം പ്രകാശനം ചെയ്തു. യോഗത്തിൽ വി.എം ഗീത അദ്ധ്യക്ഷത വഹിച്ചു. കയ്യെഴുത്തു നഷ്ടപ്പെട്ടുകൊണ്ടിരിക്കുന്ന കാലത്ത് അതിന്‍റെ സർഗാത്മകതയെ വീണ്ടെടുക്കുന്ന പ്രവർത്തനമാണ് ഇതെന്ന് പ്രകാശനം ചെയ്തുകൊണ്ട് ഖാദർ പട്ടേപ്പാടം സംസാരിച്ചു. ആമുഖപ്രഭാഷണം പി.കെ ഭരതൻ നിർവഹിച്ചു. സൂര്യകീർത്തി, ഏയ്ജലിൻ റോണി എന്നിവരും സംസാരിച്ചു. പി.കെ അജയഘോഷ് സ്വാഗതവും ഡൈനി കെ ജോൺ നന്ദിയും പറഞ്ഞു.

Leave a comment

  •  
  •  
  •  
  •  
  •  
  •  
  •  
Top