വാറ്റ് കേന്ദ്രം കണ്ടെത്തി നശിപ്പിച്ചു

ഇരിങ്ങാലക്കുട : നിയമസഭ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട സ്പെഷ്യൽ ഡ്രൈവിൽ ഇരിങ്ങാലക്കുട എക്സൈസ് സർക്കിൾ പാർട്ടി ചാലക്കുടി താലൂക്ക് മേലൂർ വില്ലേജ് ഇളംചേരി തോടിനു സമീപം നടത്തിയ പരിശോധനയിൽ ചാരായം വാറ്റാൻ പാകപ്പെടുത്തിയ 450 ലിറ്റർ വാഷ് കണ്ടെത്തി കേസ് എടുത്തു. 200 ലിറ്ററിൻ്റെ രണ്ട് ഇരുമ്പ് ബാറലിലും 50 ലിറ്റർ കന്നാസിലുമായി ചാക്ക് കൊണ്ടു മറച്ച നിലയിലാണ് വാഷ് കാണപ്പെട്ടത്. വാഷ് നശിപ്പിച്ച് വാറ്റ് ഉപകരണങ്ങൾ കസ്റ്റഡിയിൽ എടുത്തു. വാറ്റ് കേന്ദ്രം നടത്തിപ്പ്കാരനെ കുറിച്ച് സൂചനകൾ ലഭിച്ചിട്ടുണ്ട്. എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ എം.റിയാസിൻ്റെ നേതൃത്വത്തിലുള്ള പാർട്ടിയിൽ പ്രിവൻ്റീവ് ഓഫിസർ ജിഞ്ചു, ഗ്രേഡ് പ്രിവൻ്റീവ് ഓഫിസർമാരായ ആനന്ദൻ, ഷിജു വർഗ്ഗീസ് ,ഡ്രൈവർ വിൽസൻ എന്നിവർ പങ്കെടുത്തു.

Leave a comment

  •  
  •  
  •  
  •  
  •  
  •  
  •  
Top