എൽ.ഡി.എഫ് സ്ഥാനാർത്ഥി ആർ ബിന്ദു നെതിരെ എൻഡിഎ തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നൽകി

പ്രൊഫസർ അല്ലാതിരിക്കെ പ്രൊഫസർ ആർ ബിന്ദു എന്നപേരിൽ നോമിനേഷനിലും പ്രചാരണങ്ങളിലും കൊടുത്തുകൊണ്ട് ജനങ്ങളെ തെറ്റിദ്ധരിപ്പിച്ച് വോട്ട് ക്യാൻവാസ് ചെയ്യുകയാണെന്ന് പരാതിയിൽ പറയുന്നു

ഇരിങ്ങാലക്കുട: ഇരിങ്ങാലക്കുട നിയോജക മണ്ഡലം എൽഡിഎഫ് സ്ഥാനാർത്ഥി ആർ ബിന്ദുവിനെതിരെ എൻഡിഎ തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നൽകി. പ്രൊഫസർ പദവി ദുരുപയോഗപ്പെടുത്തി വോട്ട് അഭ്യർത്ഥിക്കുന്നത് തടയണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് ആണ് പരാതി. പ്രൊഫസർ അല്ലാതിരിക്കെ പ്രൊഫസർ ആർ ബിന്ദു എന്നപേരിൽ നോമിനേഷനിലും പ്രചാരണങ്ങളിലും കൊടുത്തുകൊണ്ട് ജനങ്ങളെ തെറ്റിദ്ധരിപ്പിച്ച് വോട്ട് ക്യാൻവാസ് ചെയ്യുകയാണെന്ന് പരാതിയിൽ പറയുന്നു. അസോസിയേറ്റ് പ്രൊഫസർ എന്ന് പദവി യാണ് ഉള്ളത്. ഗുരുതരമായ തെരഞ്ഞെടുപ്പ് ചട്ടലംഘനം ആണ് എൽ ഡി എഫ് സ്ഥാനാർത്ഥി ചെയ്തിരിക്കുന്നത്. എൽഡിഎഫ് സ്ഥാനാർത്ഥി മനപ്പൂർവ്വം ഇലക്ഷൻ പെരുമാറ്റച്ചട്ടം ലംഘിച്ചിരിക്കുകയണെന്നും അതുകൊണ്ട് അടിയന്തരമായി നടപടി സ്വീകരിക്കണമെന്നും പരാതിയിൽ ആവശ്യപ്പെട്ടു.

നിയമപരമായി പ്രൊഫസർ ആർ ബിന്ദു എന്നപേരിൽ മത്സരിക്കാൻ അർഹതയില്ലെന്നും അവരുടെ നോമിനേഷൻ തള്ളിക്കളയണമെന്നും പരാതിയിൽ ആവശ്യപ്പെടുന്നു പദവി ദുരുപയോഗം ചെയ്ത് നടത്തുന്ന പ്രചരണങ്ങൾ ഉടൻ തടയണമെന്നും പരാതിയിൽ പറയുന്നു. ഇപ്പോൾ നടത്തിയിട്ടുള്ള എല്ലാ പ്രചാരണ ബോർഡുകളും പരസ്യങ്ങളും നീക്കംചെയ്യുകയോ നശിപ്പിക്കുകയോ ചെയ്യണമെന്ന് പരാതിയിൽ ആവശ്യപ്പെട്ടു എൻഡിഎ സ്ഥാനാർഥി യുടെ ചീഫ് ഇലക്ഷൻ ഏജന്റ് രഞ്ജിത്ത് കാനാട്ട് ആണ് പരാതി നൽകിയിരിക്കുന്നത്.

Leave a comment

  •  
  •  
  •  
  •  
  •  
  •  
  •  
Top