കേന്ദ്ര പ്രതിരോധ മന്ത്രിയുടെ സന്ദർശനം : ഇരിങ്ങാലക്കുടയിൽ ഞായറാഴ്ച 10 മുതൽ 6 മണി വരെ ഗതാഗത നിയന്ത്രണം

ഇരിങ്ങാലക്കുട : ഇരിങ്ങാലക്കുട തിരഞ്ഞെടുപ്പ് പ്രചരണത്തിനായി കേന്ദ്ര പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗ് ഞായറാഴ്ച ഇരിങ്ങാലക്കുട അയ്യങ്കാവ് മൈതാനിയിൽ എത്തുന്നതുമായി ബന്ധപ്പെട്ട സുരക്ഷാ ക്രമീകരണങ്ങളുടെ ഭാഗമായി ഇരിങ്ങാലക്കുട നഗരത്തിലും കൊടുങ്ങല്ലൂർ, തൃശ്ശൂർ റോഡിലും ഞായറാഴ്ച രാവിലെ 10 മുതൽ 6 മണി വരെ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തിയതായി തൃശ്ശൂർ റൂറൽ ജില്ലാ പോലീസ് മേധാവി ജി. പൂങ്കുഴലി ഐ.പി.എസ്സ് അറിയിച്ചു.

പ്രതിരോധ മന്ത്രിയുടെ വാഹന വ്യൂഹം കടന്ന് പോകുന്ന ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളേജ് ഹെലിപ്പാഡ് മുതൽ അയ്യങ്കാവ് മൈതാനം വരെ റോഡിൽ വാഹനങ്ങളുടെ പാർക്കിംഗ് അനുവദിക്കില്ല. 3:30 ന് ആണ് പരിപാടി ആരംഭിക്കുന്നത്.

Leave a comment

  •  
  •  
  •  
  •  
  •  
  •  
  •  
Top