എൽ.ഡി.എഫ് സ്ഥാനാർത്ഥി പ്രൊഫ. ആർ. ബിന്ദുവിന്‍റെ പര്യടനത്തിൽ വൻ ജനപങ്കാളിത്തം

ഇരിങ്ങാലക്കുട : ഇടതുപക്ഷ ജനാധിപത്യ മുന്നണി സ്ഥാനാർത്ഥി പ്രൊഫ. ആർ. ബിന്ദുവിന്‍റെ പര്യടനത്തിൽ കാറളം പഞ്ചായത്ത് പഴയ പൊറത്തിശ്ശേരി പഞ്ചായത്ത്‌, മുരിയാട് പഞ്ചായത്ത്‌ എന്നിവിടങ്ങളിലെ വിവിധ സ്ഥലങ്ങളിൽ എത്തി വോട്ടഭ്യർത്ഥന നടത്തി. രാവിലെ കാറളം പഞ്ചായത്തിലെ കിഴുത്താനിയിൽ നിന്നും ആരംഭിച്ച പര്യടനം 34 കേന്ദ്രങ്ങളിലൂടെ സഞ്ചരിച്ച് മുരിയാട് പഞ്ചായത്തിലെ വെള്ളിലംകുന്ന് കോളനിയിൽ സമാപിച്ചു. സ്വീകരണ കേന്ദ്രങ്ങളിലെല്ലാം വേനൽ ചൂടിനെ അവഗണിച്ചു വൻ ജനപങ്കാളിത്തം ഉണ്ടായിരുന്നത് ആവേശകരമായി.

പര്യടനത്തിന് സ്ഥാനാർത്ഥിയോടൊപ്പം കെ. കെ. സുരേഷ് ബാബു, ലത ചന്ദ്രൻ ജയൻ അരിമ്പ്ര, കെ. കെ ബാബു, ടി.പ്രസാദ്, സീമ പ്രേംരാജ്, ഷീല അജയ്ഘോഷ്, സുധീർ ദാസ്, കെ. എസ്. ബാബു, എം. ബി. രാജു മാസ്റ്റർ, ആർ. എൽ. ശ്രീലാൽ, പ്രഭാകരൻ വടാശ്ശേരി കെ. കെ. ദാസൻ, സി. സി. ഷിബിൻ, ടി. എം. മോഹനൻ, ദേവരാജൻ, എം. ബി. രാഘവൻ മാസ്റ്റർ, ജനപ്രതിനിധികൾ തുടങ്ങിയവർ കൂടെയുണ്ടായിരുന്നു. വിവിധ സ്വീകരണ കേന്ദ്രങ്ങളിൽ വി. എ. മനോജ്‌ കുമാർ, ലളിത ബാലൻ, എൻ. കെ. ഉദയ പ്രകാശ്, ശങ്കരനാരായണൻ, റഷീദ് കാറളം എന്നിവർ സംസാരിച്ചു.

Leave a comment

  •  
  •  
  •  
  •  
  •  
  •  
  •  
Top