തിരഞ്ഞെടുപ്പിനു മുന്നോടിയായി ഇരിങ്ങാലക്കുടയിൽ പോലീസ് റൂട്ട് മാർച്ച്

ഇരിങ്ങാലക്കുട : നിയമസഭാ തിരഞ്ഞെടുപ്പിനു മുന്നോടിയായി ക്രമസമാധാന പരിപാലനച്ചുമതല മുന്നൊരുക്കങ്ങളുടെ ഭാഗമായി ഇരിങ്ങാലക്കുട പോലീസും ഉത്തരാഖണ്ഡ് അതിർത്തിസംരക്ഷണ പോലീസ്സായ സീമാ ബെൽ 57-ാം ബറ്റാലിയൻ, എസ് എസ് ബി കമാൻഡോസും ഠാണാവില്‍ നിന്നും ഇരിങ്ങാലക്കുട ബസ്സ്റ്റാൻഡ് പരിസരം വരെ വെള്ളിയാഴ്ച വൈകുനേരം റൂട്ട് മാർച്ച് നടത്തി. ബറ്റാലിയൻ അസിസ്റ്റന്റ് കമാന്റന്റ് ഡി എസ് കാർക്കിയുടെ നേതൃത്വത്തിലുള്ള 45 കമാൻഡോകളും, ഇരിങ്ങാലക്കുട ഇൻസ്പെക്ടർ അനീഷ് കരീം , എസ്.ഐമാരായ മനു വി നായർ, ജിഷിൽ വി എന്നിവരും ഇരിങ്ങാലക്കുട പോലീസ് സ്റ്റേഷനിലെ സേനാംഗങ്ങളുടെ നേതൃത്വത്തിലാണ് ചൊവാഴ്ച വൈകീട് റൂട്ട് മാർച്ച് നടത്തിയത്

Leave a comment

  •  
  •  
  •  
  •  
  •  
  •  
  •  
Top