ഒക്ക്യൂപ്പേഷണൽ തെറാപ്പി ബിരുദ കോഴ്സ് – സ്പോട്ട് അഡ്മിഷൻ

കല്ലേറ്റുംകര : നാഷ്ണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫിസിക്കൽ മെഡിസിൻ ആൻറ് റീഹാബിലിറ്റേഷനിൽ കേരള ആരോഗ്യ സർവ്വകലാശാലയുമായി അഫിലിയേറ്റ് ചെയ്ത ഒക്ക്യൂപ്പേഷണൽ തെറാപ്പി ബിരുദ കോഴ്സിലെ ഒഴിവുള്ള 4 സീറ്റുകളിലേക്ക് സ്പോട്ട് അഡ്മിഷൻ നടത്തുന്നു. മെറിറ്റ് കോട്ടയിൽ ഒന്ന്,മാനേജ്‌മെന്റ് കോട്ടയിൽ രണ്ട്, NRI കോട്ടയിൽ ഒന്ന് എന്നിങ്ങനെയാണ് ഒഴിവുകൾ. പാര മെഡിക്കൽ ആൻഡ് അലൈഡ് സയൻസ് വിഭാഗത്തിൽ അഡ്മിഷനായി 2020-ൽ LBS തയ്യാറാക്കിയ [റാങ്ക് ലിസ്റ്റ് IV (BOT)] റാങ്ക് ലിസ്റ്റിൽ ഉൾപ്പെട്ട വിദ്യാർത്ഥികൾ വയസ്സ് , വിദ്യാഭ്യാസ യോഗ്യത , ട്രാൻസ്ഫെർ സർട്ടിഫിക്കറ്റ്, നേറ്റിവിറ്റി , LBS അപേക്ഷ ഫോറം, , മെഡിക്കൽ ഫിറ്റ്നസ് സർട്ടിഫിക്കറ്റ് ഹെപ്പറ്റെറ്റസ് വാക്സിറ്റനഷൻ സർട്ടിഫിക്കറ്റ്, തുടങ്ങിആവശ്യമായ രേഖകളുടെ അസ്സൽ കോപ്പിയും സാക്ഷ്യപ്പെടുത്തിയ രണ്ട് പകർപ്പുകളും സഹിതം മാർച്ച് 29 ന് 11 മണിക്ക് മുൻപായി എൻ ഐ പി എം ആർ –ൽ നേരിട്ട് ഹാജരായി രജിസ്റ്റർ ചെയേണ്ടതാണ്.രജിസ്റ്റർ ചെയ്ത വിദ്യാർത്ഥികൾക്ക് റാങ്ക് ലിസ്റ്റിന്റെ അടിസ്ഥാനത്തിൽ ഒഴിവുള്ള സീറ്റുകളിലേക്ക് അഡ്മിഷൻ നൽകുന്നതിന് നടപടികൾ സ്വീകരിക്കുന്നതാണ് . മാർച്ച് 29 ന് 11 മണിക്ക് മുൻപായി രജിസ്റ്റർ ചെയ്യാത്തവരെ ഒരു കരണവശാലയും അഡ്മിഷൻ പരിഗണിക്കുന്നതല്ല. കൂടുതൽ വിവരങ്ങൾക്ക് : www.nipmr.org.in എന്ന വെബ്സൈറ്റ് സന്ദർശിക്കേണ്ടതാണ്

Leave a comment

  •  
  •  
  •  
  •  
  •  
  •  
  •  
Top